” തന്‍റെ ലക്ഷ്യം അമേരിക്ക ” – അന്റോയിൻ ഗ്രീസ്മാൻ
അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിൻ ഗ്രീസ്മാൻ സ്പെയിനിലെ കരിയര്‍ നിര്‍ത്തി ഇപ്പോള്‍ അല്ലെങ്കില്‍ വരാനിരിക്കുന്ന സീസണുകളില്‍ അമേരിക്കയിലേക്ക് പോകുമെന്ന് അറിയിച്ചു.32 കാരനായ ഗ്രീസ്‌മാൻ, കഴിഞ്ഞ 12 മാസമായി അത്‌ലറ്റിക്കോയ്‌ക്കായി മികച്ച ഫോമില്‍ ആണ്.ഇന്നലെ മാധ്യമങ്ങള്‍ ഫൂട്ബോള്‍ താരങ്ങളുടെ സൌദിയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള അഭിപ്രായം ഗ്രീസ്മാനോട് ചോദിച്ചു.

അതിനു വളരെ പോസിറ്റീവ് ആയ ഉത്തരം ആണ് അദ്ദേഹം നല്കിയത്.ഒരു ഫൂട്ബോളര്‍ക്ക് മികച്ച ലീഗില്‍ കളിക്കുക എന്നത് മാത്രം ആയിരിക്കണം ലക്ഷ്യം എന്നു പറയാന്‍ കഴിയില്ല.അയാള്‍ക്കും ഉണ്ടാകുമല്ലോ കുടുംബവും കുട്ടികളും.അവരുടെ ഭാവി സുരക്ഷിതം ആക്കേണ്ട ചുമതല താരങ്ങള്‍ക്ക് ഉണ്ട്.”അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.താന്‍ സൌദിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ ആകില്ല എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.എന്നാല്‍ അമേരിക്കന്‍ ലീഗില്‍ പോകാന്‍ ആണ് തനിക്ക് താല്‍പര്യം എന്നു ഗ്രീസ്മാന്‍ പറഞ്ഞു.ഇതിന് മുന്‍പ് പല അഭിമുഖങ്ങളിലും അദ്ദേഹം ഇത് പരസ്യമായി പറഞ്ഞിട്ടുണ്ട്.