അല്‍ബേനിയക്കു മുന്നില്‍ തല കുനിച്ച് പോളണ്ട്
ഒടുവില്‍ പോളണ്ട് ഭയന്നത് തന്നെ സംഭവിച്ചിരിക്കുന്നു.അല്‍ബേനിയ തങ്ങളുടെ പകരം വീട്ടി.ഇന്നലെ നടന്ന യൂറോ യോഗ്യത കാമ്പെയിനില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് അല്‍ബേനിയ തോല്‍പ്പിച്ചു.ഇരു കൂട്ടരും തമ്മില്‍ ഈ ടൂര്‍ണമെന്റില്‍ ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് പോളണ്ട് ഒരു ഗോളിന് ജയം നേടിയിരുന്നു.

പോളണ്ട് മല്‍സരത്തില്‍ അല്‍ബേനിയക്കെതിരെ ആധിപത്യം സ്ഥാപിച്ചു എങ്കിലും അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നതില്‍ അവരുടെ താരങ്ങള്‍ പരാജയപ്പെട്ടു.37 ആം മിനുട്ടില്‍ ജാസിർ അസനി ഒരു മികച്ച ഇടം കാല്‍ ലോങ് റേഞ്ച് ഷോട്ടിലൂടെ അല്‍ബേനിയയ്ക്ക് ലീഡ് നേടി കൊടുത്തപ്പോള്‍ മല്‍സരത്തിലേക്ക് തിരിച്ചുവരാം എന്നു തന്നെ ആയിരുന്നു പോളണ്ട് കരുതിയത്.എന്നാല്‍ 62 ആം മിനുട്ടില്‍ ഒരു ദുഷ്ക്കരമായായ ആങ്കിളില്‍ നിന്ന് മിർലിൻഡ് ഡാകുവിന്‍റെ ഷോട്ട് പോളണ്ട് ഗോള്‍ കീപ്പര്‍ വോയ്‌സിക് സ്‌ക്‌സെസ്‌നിയെ മറികടന്ന് പോളണ്ട് വലയില്‍ എത്തിയതോടെ അവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.വിജയത്തോടെ അല്‍ബേനിയ ആണ് ഇപ്പോള്‍ ഗ്രൂപ്പ് ഈ യില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.