ഫെറാന്‍ ടോറസ് സ്പെയിന്‍ ടീമില്‍ തിരിച്ചെത്തി
ജോർജിയയ്‌ക്കെതിരായ മത്സരത്തിൽ ഡാനി ഓൾമോ, മാർക്കോ അസെൻസിയോ എന്നിവർക്ക് പരിക്കേറ്റതിനെത്തുടർന്ന്, ബാഴ്‌സലോണ ഫോര്‍വേഡ് ഫെറാൻ ടോറസിനെ സ്പെയിന്‍ ടീമിലേക്ക് തിരിച്ചുവിളിച്ച് ഹെഡ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ.മാർക്കോ അസെൻസിയോയ്ക്കും ഡാനി ഓൾമോയ്ക്കും ജോർജിയക്കെതിരായ ടിബിലിസിയിൽ മത്സരം പൂർത്തിയാക്കാനായില്ല. ആദ്യ പകുതിയില്‍ ശാരീരിക അസ്വാസ്ഥ്യം കാരണം അവര്‍ പിച്ചില്‍ നിന്നും കയറി.
ഇരു കൂട്ടര്‍ക്കും അടുത്ത മല്‍സരത്തില്‍ കളിയ്ക്കാന്‍ കഴിയില്ല.ഈ സീസണില്‍ ബാഴ്സയുടെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇല്ല എങ്കിലും താരം എപ്പോള്‍ ഒക്കെ ബെഞ്ചില്‍ നിന്നു വന്നിട്ടുണ്ടോ അപ്പോള്‍ കളിയുടെ തിരിച്ചുവിടാന്‍ കഴിഞ്ഞിട്ടുണ്ട്.അദ്ദേഹം ഇതുവരെ ബാഴ്സക്ക് വേണ്ടി രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്.പോരാത്തതിന് പ്രീ സീസണിലും മികച്ച ഫോമില്‍ ആയിരുന്നു അദ്ദേഹം.ലാ ലിഗ ക്ലബ് വില്ലാറിയലിന്റെ റൈറ്റ് വിങ്ങര്‍ അല്ലെങ്കില്‍ മിഡ്ഫീല്‍ഡര്‍ റോളില്‍ കളിയ്ക്കാന്‍ കഴിയുന്ന താരമായ യെറെമി ജെസസ് പിനോയേയും സ്പാനിഷ് കോച്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നാളെ രാത്രിയാണ് സിപ്രസിനെതിരായ സ്പെയിനിന്‍റെ മല്‍സരം.