അല്‍ബേനിയ , പോളണ്ട് ടീമുകള്‍ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം
യൂറോ 2024 യോഗ്യത ടൂര്‍ണമെന്‍റില്‍ ഇന്ന് അതി നിര്‍ണായകമായ പോരാട്ടം.പോളണ്ടിനെ തങ്ങളുടെ തട്ടകത്തിലേക്ക് അൽബേനിയ സ്വാഗതം ചെയ്യുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് മല്‍സരം.നിലവില്‍ ഗ്രൂപ്പ് ഈ യില്‍ രണ്ടും മൂന്നും സ്ഥാനത്ത് ആണ് അല്‍ബേനിയ,പോളണ്ട് ടീമുകള്‍ ഉള്ളത്.

ഇന്നതെ മല്‍സരത്തിലെ വിജയിക്ക് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയും എന്നതിനാല്‍ യൂറോ യോഗ്യത നേടുന്നതിന് ഇരുവരും മികച്ച പോരാട്ടം തന്നെ ആണ് കാഴ്ചവെക്കാന്‍ പോകുന്നത്.ഇതിന് മുന്നേ ഇരു കൂട്ടരും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് അല്‍ബേനിയ എതിരില്ലാത്ത ഒരു ഗോളിന് പോളണ്ടിന് മുന്നില്‍ പരാജയപ്പെട്ടിരുന്നു.ഇന്നതെ മല്‍സരത്തില്‍ അതിനു പകരം ചോദിക്കാന്‍ അല്‍ബേനിയയ്ക്ക് കിട്ടിയ അവസരം കൂടി ആണിത്.മികച്ച ഫോമില്‍ ഉള്ള റോബര്‍ട്ട് ലെവണ്ടോസ്ക്കിയില്‍ ആണ് പോളണ്ട് ടീമിന്‍റെ മുഴുവന്‍ പ്രതീക്ഷയും