ജോര്‍ജിയയെ മുച്ചൂടും തകര്‍ത്ത് സ്പെയിന്‍
വെള്ളിയാഴ്ച നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്പാനിഷ് ടീം ജോർജിയയെ 7-1 ന് തോൽപിച്ചു, ഫോർവേഡ് അൽവാരോ മൊറാറ്റ ഹാട്രിക്ക് നേടിയപ്പോള്‍ ബാഴ്‌സലോണയുടെ യുവ പ്രതിഭ ലാമിൻ യമാൽ സ്‌പെയിനിലെ എക്കാലത്തെയും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര താരവും ഗോൾസ്കോററും ആയി.സ്‌കോട്ട്‌ലൻഡിനോട് 2-0 ന് തോറ്റ സ്‌പെയിൻ ടീമിന് ഇതുപോലൊരു വലിയ മാര്‍ജിന്‍ വിജയം അനിവാര്യം ആയിരുന്നു.

മൊറാട്ട,യമാല്‍ ഇവരെ കൂടാതെ ഡാനി ഓല്‍മോ,നീക്കോ വില്യംസ് സോളമൻ ക്വിർക്ക്വെലിയ(ഓണ്‍ ഗോള്‍ ) എന്നിവരും സ്പെയിന്‍ ടീമിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി. ജോർജി ചക്വെറ്റാഡ്സെ നേടിയ ഗോള്‍ മാത്രമാണു മല്‍സരത്തില്‍ ജോര്‍ജിയക്ക് കുറച്ച് എങ്കിലും ആശ്വാസം നല്കിയത്.സ്പെയിന്‍ ഇത്രക്ക് വലിയ ഗോള്‍ മാര്‍ജിനില്‍ ജയം നേടി എങ്കിലും മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആയത് യമാലിന്‍റെ പ്രകടനം ആണ്.സ്പെയിനിന് വേണ്ടി ഏറ്റവും പ്രായം കുറഞ്ഞ താരം അന്‍സു ഫാട്ടി ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിനെ മറികടന്നു മറ്റൊരു ലാമാസിയ താരം ആയ ഗാവി പിന്നീട് ആ ബഹുമതി സ്വീകരിച്ചു.ഇപ്പോള്‍ അതിനു ഉടമ മറ്റൊരു ലാമസിയന്‍ താരമായ യമാല്‍ ആണ്.