യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് ക്രൊയേഷ്യ vs ലാറ്റിവിയ പോരാട്ടം
യുവേഫ യൂറോ നാഷന്‍സ് ലീഗില്‍ ഇന്ന് ക്രൊയേഷ്യ ലാറ്റിവിയ ടീമിനെ നേരിടും.ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിന് ക്രൊയേഷ്യന്‍ സ്റ്റേഡിയം ആയ എച്ച്എൻകെ റിജേക്കയില്‍ വെച്ചാണ് മല്‍സരം.രണ്ടു മല്‍സരങ്ങളില്‍ നിന്നു നാല് പോയിന്‍റുമായി ക്രൊയേഷ്യ നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ അവര്‍ക്ക് ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയും.

മൂന്നു മല്‍സരങ്ങളില്‍ മൂന്നും തോറ്റ ലാറ്റിവിയ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.നാഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെതിരെ തോറ്റ ക്ഷീണത്തില്‍ ആണ് ക്രൊയേഷ്യ.ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച മല്‍സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെ ആണ് തീരുമാനിച്ചത്.വെറ്ററന്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ ആയ മാറ്റിയോ കൊവാസിച്ച്, മാർസെലോ ബ്രോസോവിച്ച്, ആന്ദ്രെ ക്രാമാരിച്ച്, ലൂക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച്, ഡൊമാഗോജ് വിദ എന്നിവര്‍ക്ക് തങ്ങളുടെ രാജ്യത്തിനായി ഒരു കിരീടം നേടാനുള്ള മറ്റൊരു അവസരമാണ് യൂറോ.അതിനാല്‍ ക്രൊയേഷ്യന്‍ ടീം വരാനിരിക്കുന്ന യോഗ്യത മല്‍സരങ്ങളില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കും.