ഇറാഖിനെതിരെ പെനാല്‍റ്റിയില്‍ തോറ്റു ; കിങ്സ് കപ്പില്‍ ഇന്ത്യ പുറത്ത്
തായ്ലന്റില്‍ ഇന്ന് നടന്ന കിങ്സ് കപ്പ് സെമിഫൈനല്‍ മല്‍സരത്തില്‍ ഇറാഖിനെതിരെ ഇന്ത്യ പൊരുതി വീണു.ഇരു ടീമുകളും നിശ്ചിത സമയത്ത് ഈരണ്ടു ഗോളുകള്‍ വീതം നേടിയപ്പോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആണ് വിജയിയെ കണ്ടെത്തിയത്.
മഹേഷ് നൗറെം (16’) ഇന്ത്യക്ക് ലീഡ് നേടി കൊടുത്തു എങ്കിലും ആദ്യ പകുതിയില്‍ തന്നെ അലി കരീം (28’) ഇറാഖിന് സമനില ഗോള്‍ നേടി.രണ്ടാം പകുതിയിലും ജമാൽ ഹസന്റെ (51’) സെൽഫ് ഗോളിൽ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു എങ്കിലും അയ്‌മെൻ ഹുസൈൻ 80 ആം മിനുട്ടില്‍ ഗോള്‍ നേടി സ്കോര്‍ വീണ്ടും സമനിലയില്‍ ആക്കി.സമനില മൂലം പെനാല്‍റ്റിയിലേക്ക് പോയ മല്‍സരത്തില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ ഷോട്ട് എടുത്ത ഫെര്‍ണാഡസിന്‍റെ ലക്ഷ്യം പിഴച്ചു.ശേഷിക്കുന്ന എല്ലാ അവസരങ്ങളും ഇരു ടീമുകളും ലക്ഷ്യത്തില്‍ എത്തിച്ചപ്പോള്‍ സ്കോര്‍ലൈന്‍ (5 – 4).ഇന്ത്യ ഇനി മൂന്നാം സ്ഥാനത്തിന് വേണ്ടി പോരാടും.