മിച്ചൽ സ്റ്റാർക്ക് 2024-ൽ ഐപിഎൽ തിരിച്ചുവരവ് നടത്തുന്നു, ടി20 ലോകകപ്പ് തയ്യാറെടുപ്പ് ലക്‌ഷ്യം
അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും ജൂണിലും നടക്കുന്ന ഐസിസി ടി 20 ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി മിച്ചൽ സ്റ്റാർക്ക് അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) മടങ്ങിയെത്തും.ഏതെങ്കിലും ടീം താരത്തിനെ സൈന്‍ ചെയ്‌താല്‍ 2015 ന് ശേഷം ആദ്യമായിട്ടായിരിക്കും താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 2014ലും 2015ലും രണ്ട് സീസണുകളിൽ കളിച്ച അദ്ദേഹം 27 മത്സരങ്ങളിൽ നിന്ന് 34 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.2018-ൽ,കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ( താരത്തിനെ സ്വന്തമാക്കി എങ്കിലും പരിക്കിനെത്തുടർന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. അതിനു ശേഷം താരം ലഭിച്ച അവസരങ്ങളില്‍ എല്ലാം ഐപിഎല്ലിനെക്കാൾ അന്താരാഷ്ട്ര ക്രിക്കറ്റിന് അദ്ദേഹം മുൻഗണന നൽകുകയായിരുന്നു.മാർച്ചിൽ ന്യൂസിലൻഡ് പര്യടനവും അതിനു ശേഷം അഫ്ഗാനിസ്ഥാൻ, അയർലൻഡ്, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരായ സീരീസിനു ശേഷം ടി 20 ലോകക്കപ്പ് മാത്രമേ ബാക്കിയുള്ളൂ.അതിനാല്‍ സ്റ്റാര്‍ക്കിന് വിശ്രമത്തിനും പരിശീലനത്തിനും വേണ്ടുവോളം സമയം ലഭിക്കും എന്ന് താരം കരുതുന്നു.