നിലവിലെ ചാമ്പ്യൻ അൽകാരാസ് യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ കടന്നു
പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരാസ് 2023 യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ന്യൂയോർക്കിലെ ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന നാലാം റൗണ്ട് മത്സരത്തിൽ 6-3, 6-3, 6-4 എന്ന സെറ്റുകൾക്ക് ഇറ്റലിയുടെ മാറ്റിയോയെയാണ് സ്പാനിഷ് ടോപ് സീഡ് തോൽപ്പിച്ചത്.
ഇറ്റാലിയൻ ആറാം സീഡ് ജാനിക് സിന്നർ അല്ലെങ്കിൽ ജർമ്മൻ ലോക 12-ാം നമ്പർ അലക്സാണ്ടർ സ്വെരേവിനെയാണ് അൽകാരാസ് അടുത്തതായി നേരിടുക.നേരത്തെ, റഷ്യയുടെ ആന്ദ്രേ റുബ്ലെവ് 6-3, 3-6, 6-3, 6-4 എന്ന സെറ്റുകൾക്ക് തന്റെ ബ്രിട്ടീഷ് എതിരാളി ജാക്ക് ഡ്രെപ്പറിനെ പരാജയപ്പെടുത്തി അവസാന എട്ട് ടിക്കറ്റ് സ്വന്തമാക്കി. ഞായറാഴ്ച പുരുഷന്മാരുടെ ഫൈനലോടെ യുഎസ് ഓപ്പൺ സമാപിക്കും.