” മുംബൈ സിറ്റി എഫ്‌സി ഇത്തവണ ഐഎസ്എല്‍ നേടും ” – വിനീത് റായ്
മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി ഐഎസ്എല്‍ കിരീടവും ഡോമെസ്ടിക്ക് ഡബിള്‍ നേടാനും ആണ് തന്‍റെ ലക്‌ഷ്യം എന്ന് വിനിത് റായ് വെളിപ്പെടുത്തി.മുംബൈ സിറ്റി എഫ്‌സിയിൽ ലോണിനായി ഒന്നര വർഷം ചെലവഴിച്ചതിന് ശേഷം ഇപ്പോള്‍ താരം അവരുടെ സ്ഥിരമായ താരങ്ങളില്‍ ഒരാള്‍ ആയി മാറി.

ഒഡീഷ എഫ്‌സിയിൽ നിന്ന് ആണ് താരം വരുന്നത്.”ഡെസ് ബക്കിംഗ്ഹാമും മുഴുവൻ കോച്ചിംഗ് സ്റ്റാഫും താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുത് ആണ്.ഇത്തവണ ലീഗ് നേടുക എന്ന ലക്ഷ്യം ഞങ്ങള്‍ താരങ്ങള്‍ വളരെ ഗൗരവത്തോടെ കാണുന്ന ലക്ഷ്യം ആണ്.കഴിഞ്ഞ തവണ ഞങ്ങളുടെ പ്രകടനങ്ങള്‍ മികച്ചത് ആയിരുന്നു എങ്കിലും ലക്ഷ്യം നിറവേറാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.ഈ സീസണില്‍ കഴിഞ്ഞ സീസണിലും വളരെ മെച്ചപ്പെട്ട പ്രകടനം നടത്തും എന്ന ആത്മവിശ്വാസം ഞങ്ങള്‍ക്ക് ഉണ്ട്.”ഖേൽ നൗവിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.