ഗാർഹിക പീഡന ആരോപണത്തെ തുടർന്ന് ആന്റണിയെ ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കി
മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ആന്റണി തന്റെ മുൻ കാമുകിയെ ആക്രമിച്ചെന്ന പുതിയ ആരോപണത്തെ തുടർന്ന് ബ്രസീൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു.ബ്രസീലിയൻ പ്രസിദ്ധീകരണമായ യുഒഎൽ ഇന്നലെ ആണ് താരത്തിന്‍റെ മുന്‍ കാമുകിയായ ഗബ്രിയേല കവാലിൻ ഉന്നയിച്ച ആരോപണങ്ങൾ പ്രസിദ്ധീകരിച്ചത്.അതില്‍ അവര്‍ക്ക് പരിക്ക് ഏറ്റ ചിത്രങ്ങളും വാട്ട്‌സപ്പ് സ്ക്രീന്‍ഷോട്ടുകളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വർഷം ജൂണിൽ ഗര്‍ഭിണിയായിരിക്കെ ബ്രസീലില്‍ വെച്ചാണ് ആന്റണി തന്നെ ആക്രമിച്ചതെന്ന് കാവാലിൻ ആരോപിച്ചു.ആന്റണി തന്നെ കാറിൽ കയറ്റി, ആവർത്തിച്ച് മർദിക്കുകയും അമിതവേഗതയിൽ സഞ്ചരിക്കുന്ന കാറിൽ നിന്ന് തന്നെ പുറത്തേക്ക് എറിയും എന്ന് ഭീഷണി മുഴക്കിയതായും അവര്‍ പറഞ്ഞു.ഈ വർഷം ജനുവരി 15 ന് മാഞ്ചസ്റ്ററിൽ മറ്റൊരു ആക്രമണം നടന്നതായി ആരോപിക്കപ്പെടുന്നു, ഇത് മൂലം അവര്‍ക്ക് മെഡിക്കല്‍ എമര്‍ജന്‍സി വേണ്ടി വന്നു.സംഭവവികാസങ്ങളെത്തുടർന്ന്, ബൊളീവിയയ്ക്കും പെറുവിനുമെതിരായ സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ആന്റണിയെ നീക്കം ചെയ്തതായും പകരം ആഴ്സണൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനെ ടീമിൽ ഉൾപ്പെടുത്തിയതായും ബ്രസീലിയൻ എഫ്എ സ്ഥിരീകരിച്ചു.