“ഷഹീന്‍ ആഫ്രിദിയാണ് താരം !!!!!!!!”
ഇന്നലെ ഇന്ത്യ – പാക്ക് മത്സരം മഴ മൂലം മുടങ്ങി എങ്കിലും മത്സരത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഷഹീന്‍ ആഫ്രിധിയാണ് ഇന്നലത്തെ മത്സരത്തിലെ താരം എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര വെളിപ്പെടുത്തി.അദ്ദേഹത്തിന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കണം ആയിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇഷാന്‍ കിഷനും ,ഹാർദിക് പാണ്ഡ്യയും ഇന്ത്യക്ക് വേണ്ടി നന്നായി ബാറ്റ് വീശി.ഒരു ഫൈറ്റിങ്ങ് ടോട്ടല്‍ നേടി എടുക്കാന്‍ ഇന്ത്യക്ക് സഹായം ആയത് ഇരുവരുടെയും ബാറ്റിങ്ങ് ആണ്.എന്നാല്‍ തുടക്കം മുതല്‍ക്ക് തന്നെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് ഷഹീൻ ഷാ അഫ്രീദിയാണ്. പന്ത് നല്ല വേഗതയിൽ സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ള താരത്തിന്‍റെ ഓരോ പന്തിനും ക്ലാസ് ഉണ്ട്.അദ്ദേഹം ബോള്‍ എറിയാന്‍ വേണ്ടി റണ്‍ അപ്പ് എടുക്കുമ്പോള്‍ സ്ട്രൈക്കില്‍ നില്‍ക്കുന്ന ബാറ്റ്സ്മാന്‍മാരെ പോലെ കളി കാണുന്ന എനിക്കും വീര്‍പ്പു മുട്ടല്‍ ഉണ്ടാകുന്നുണ്ട്.”ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.