” പിഎസ്ജി അനുഭവം എനിക്കും മെസ്സിക്കും നരക തുല്യം “- നെയ്മര്‍
മെസ്സിയും താനും പിഎസ്ജിയില്‍ അനുഭവിച്ച യാതനകള്‍ നരഗത്തിന് തുല്യം ആയിരുന്നു എന്ന് നെയ്മര്‍ ബ്രസീലിയന്‍ ചാനല്‍ ആയ ഗ്ലോബോ ടിവിയോട് പറഞ്ഞു.17 ല്‍ നെയ്മറും ബാഴ്സയും പിരിഞ്ഞു എങ്കിലും 21 ല്‍ ഇരു കൂട്ടരും വീണ്ടും ഒന്നിച്ചു.കാര്യങ്ങള്‍ എല്ലാം വളരെ വൃത്തിക്ക് പോകും എന്നായിരുന്നു ഇരുവരും കരുതിയത്.എന്നാല്‍ സഹ താരങ്ങള്‍ ,മാനെജ്മെന്റ്, കോച്ച്,ആരാധകര്‍ എന്നിവരുമായോക്കെ മെസ്സി-നെയ്മര്‍ സംഘത്തിനു ഏറ്റുമുട്ടേണ്ടി വന്നു.

“എവിടെ പോക്കുന്നുവോ അവിടെ എല്ലാം ജയിക്കണം എന്ന് കരുതുന്ന ചാമ്പ്യന്‍ മെന്റാലിറ്റി ഉള്ള താരങ്ങള്‍ ആണ് ഞങ്ങള്‍.പിഎസ്ജി ക്ലബില്‍ എല്ലാം ഞങ്ങള്‍ക്ക് എതിരായിരുന്നു.മെസ്സി അര്‍ജന്‍റ്റീനയിലേക്ക് പോകുമ്പോള്‍ വളരെ ആനന്ദത്തോടെ ആയിരിക്കും വണ്ടി കയറുക.എന്നാല്‍ ഇങ്ങോട്ട് വരുന്നത് തന്നെ അദ്ദേഹത്തിന് മാനസിക പിരിമുറുക്കം നല്‍കിയിരുന്നു.”നെയ്മാര്‍ ബ്രസീലിയന്‍ ടിവിയോട് പറഞ്ഞു.