ഇത്തവണ ഗോളില്ല, രണ്ടു അസിസ്റ് നല്‍കി മെസ്സി
ലോസ് ഏഞ്ചലസ് എഫ്സിക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഇന്‍റര്‍ മയാമി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയിച്ചിരിക്കുന്നു.ഗോള്‍ ഒന്നും നേടിയില്ല എങ്കിലും ലയണൽ മെസ്സി രണ്ട് അസിസ്റ്റുകൾ നേടിയിട്ടുണ്ട്.ഇന്നത്തെ മത്സരത്തോടെ മയാമി ടീമിന്‍റെ അപരാജിത കുതിപ്പ് പതിനൊന്നു മത്സരങ്ങളിലേക്ക് നീണ്ടിരിക്കുന്നു.

ഇന്റർ മിയാമിക്ക് വേണ്ടി ഫകുണ്ടോ ഫാരിയാസ്, ജോർഡി ആൽബ, ലിയോനാർഡോ കാമ്പാന എന്നിവരാണ് ഗോളുകൾ നേടിയത്.90 മിനുട്ടില്‍ ലോസ് അഞ്ചലസ് ടീമിന് വേണ്ടി റയാൻ ഹോളിംഗ്ഹെഡ് ആശ്വാസ ഗോള്‍ നേടി.ജയത്തോടെ മയാമി ലീഗില്‍ ഈസ്റ്റ് കോണ്‍ഫറന്‍സില്‍ പതിനാലാം സ്ഥാനത് തുടരുന്നു.വെസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ലോസ് അഞ്ചലസ് മൂന്നാം സ്ഥാനത്താണ്.ഈ മാസം പത്തിന് അടുത്ത മത്സരത്തില്‍ മയാമി തങ്ങളുടെ ഹോമില്‍ വെച്ച് സ്പോര്‍ട്ടിങ്ങ് കെസിയെ നേരിടാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.