സെവിയ്യക്ക് തിരിച്ചുവരാന്‍ സെർജിയോ റാമോസ് തയ്യാറെടുക്കുന്നു
റയല്‍ മാഡ്രിഡ് സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസം ആയ സെർജിയോ റാമോസ് സെവിയ്യയിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് വിപുലമായ ചർച്ചകളിലാണ്.വാര്‍ത്ത പ്രമുഖ കായിക മാധ്യമങ്ങള്‍ എല്ലാം ശരിവെച്ചിട്ടുണ്ട്.പാരീസ് സെന്റ് ജെർമെയ്ൻ കരാർ ജൂലൈയിൽ അവസാനിച്ചതു മുതൽ റാമോസ് ഒരു സ്വതന്ത്ര ഏജന്റാണ്.

മുൻ റയൽ മാഡ്രിഡ് താരത്തിനെ സൈന്‍ ചെയ്യാന്‍ സെന്റർ ബാക്ക് സൗദി അറേബ്യയിലെ അൽ ഇത്തിഹാദ്, ഗലാറ്റസരെ, എഫ്‌സി പോർട്ടോ, എംഎൽഎസ് എന്നിവര്‍ മുന്നോട്ട് വന്നു എങ്കിലും തന്‍റെ ജന്മനാട്ടില്‍ തുടരാന്‍ റാമോസ് തീരുമാനിക്കുകയായിരുന്നു.മേയിൽ യൂറോപ്പ ലീഗ് നേടിയ സെവിയ്യ — ഈ ലാലിഗ സീസണിൽ മോശം തുടക്കമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്.ഇതുവരെയുള്ള മൂന്ന് മത്സരങ്ങളും തോറ്റ അവര്‍ ലീഗ് പട്ടികയില്‍ വളരെ താഴെ ആണ്.അതിനാല്‍ ഈ അവസരത്തില്‍ ലാലിഗയില്‍ കളിച്ച് വളരെ അധികം പരിചയം ഉള്ള താരത്തിന്‍റെ സേവനം ടീമിനെ ഫോമിലേക്ക് തിരികെ കൊണ്ട് വരും എന്ന് സെവിയ്യ മാനേജ്മെന്‍റ് കരുതുന്നു.