എംബാപ്പേ ഡബിളില്‍ പിഎസ്ജി വിജയം
ചിര വൈരികള്‍ ആയ ലിയോണിനെ ഇന്നലെ പിഎസ്ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.വിജയത്തോടെ പിഎസ്ജി ലീഗ് 1 പോയിന്റ് പട്ടികയില്‍ മൊണാക്കോക്ക് തൊട്ടു താഴെ രണ്ടാം സ്ഥാനത്തെത്തി.45 മിനുട്ട് ആവുമ്പോഴേക്കും തന്നെ നാല് ഗോളും നേടി കൊണ്ട് പിഎസ്ജി ആദ്യ പകുതിയില്‍ തന്നെ വിജയം സുനിശ്ചിതം ആക്കി.

നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി കൊണ്ട് എംബാപ്പെ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ മാര്‍ക്കോ അസന്‍സിയോ നല്‍കിയ അവസരത്തില്‍ നിന്നും എംബാപ്പേ മറ്റൊരു ഗോളും കൂടെ നേടി.അദ്ധേഹത്തെ കൂടാതെ അസന്‍സിയോ,അഷ്‌റഫ് ഹക്കീമി എന്നിവരും പാരിസ് ക്ലബിന് വേണ്ടി ഗോള്‍ കണ്ടെത്തി.74 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നും ലിയോണിന് വേണ്ടി മുന്‍ ബയേണ്‍ താരം കോറെന്റിൻ ടോളിസോ ആശ്വാസ ഗോള്‍ നേടി.