ഫിയോറെന്‍റ്റീനയെ തകര്‍ത്ത് ഇന്‍റര്‍ മിലാന്‍
തുടര്‍ച്ചയായ മൂന്നു വിജയം നേടിയ ഇന്‍റര്‍ മിലാന്‍ സീരി എ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.ചിര വൈരികള്‍ ആയ എസി മിലാന്‍ ആണ് രണ്ടാം സ്ഥാനത്.ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തര്‍ ആയ ഫിയോറെന്‍റ്റീനക്കെതിരെ എതിരില്ലാത്ത നാല് ഗോളിനാണ് മിലാന്‍ ജയം നേടിയത്.

സമ്മര്‍ സൈനിങ്ങ് ആയ മാര്‍ക്കസ് തുറം ആണ് ഇന്ററിന് ലീഡ് നേടി കൊടുത്തത്.രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച മിലാന്‍ ലൌതാരോ മാര്‍റ്റിനസ്,ഹകാൻ സൽഹാനോഗ്ലു എന്നിവരിലൂടെ ശേഷിക്കുന്ന ഗോളുകള്‍ നേടി.അര്‍ജന്‍ട്ടയിന്‍ സ്ട്രൈക്കര്‍ മാര്‍ട്ടിനസ് ഇരട്ട ഗോള്‍ നേടി.ഇന്റര്‍നാഷണല്‍ ബ്രേക്കിന് ശേഷം അടുത്ത സീരി എ മത്സരത്തില്‍ ഇന്‍റര്‍ നേരിടാന്‍ പോകുന്നത് എസി മിലാനെ ആണ്. സെപ്റ്റംബര്‍ 16 നു ആണ് മത്സരം.ഇരു ടീമുകളും ഇതുവരെ ഒന്‍പത് പോയിന്റ് നേടിയതിനാല്‍ അടുത്ത മത്സരത്തിലെ വിജയി ആയിരിക്കും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത് എത്താന്‍ പോകുന്നത്.അതിനാല്‍ വളരെ അധികം ആവേശത്തോടെ ഇരു കൂട്ടരുടെയും ആരാധകര്‍ മത്സരം കാത്തിരിക്കുന്നുണ്ട്.