Top News

ഇന്ത്യക്കായി ചരിത്രം കുറിച്ച് മലപ്പുറത്തുകാരിയായ നിദ അഞ്ജും ചേലാട്ട്

September 4, 2023

author:

ഇന്ത്യക്കായി ചരിത്രം കുറിച്ച് മലപ്പുറത്തുകാരിയായ നിദ അഞ്ജും ചേലാട്ട്

 

ശനിയാഴ്ച ഫ്രാൻസിലെ കാസ്റ്റൽസാഗ്രാറ്റിൽ നടന്ന ഇക്വസ്‌ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ് ജൂനിയേഴ്‌സ് ആൻഡ് യംഗ് റൈഡേഴ്‌സ് റേസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയായി മലപ്പുറത്തുകാരി നിദ അഞ്ജും ചേലാട്ട്.

തിരൂർ സ്വദേശിയായ 21കാരൻ 120 കിലോമീറ്റർ ദൂരം 7.29 മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. ചാമ്പ്യൻഷിപ്പിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 70 മത്സരാർത്ഥികൾക്കൊപ്പം ‘എപ്സിലോൺ സലോ’ എന്ന കുതിരക്കൊപ്പമാണ് നിദ പങ്കെടുത്തത്.

കഠിനമായ മത്സരത്തിൽ 33 കുതിരകൾ പുറത്തായി. നിദയും കുതിരയും നാല് ഘട്ടങ്ങളും പൂർത്തിയാക്കി – ആദ്യ ഘട്ടത്തിൽ 23-ാം സ്ഥാനവും രണ്ടാമത്തേതിൽ 26-ാമതും മൂന്നാമത് 24-ാമതും അവസാന ഘട്ടത്തിൽ 21-ാമതും എത്തി. യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടിയിട്ടുണ്ട് നിദ. ദുബായിലെ റാഫിൾസ് വേൾഡ് അക്കാദമിയിൽ നിന്ന് ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമ പ്രോഗ്രാമും അവർ പൂർത്തിയാക്കിയിട്ടുണ്ട്.

Leave a comment