ഇന്‍റര്‍ മിലാന് ഇന്ന് പോരാട്ടം കടുപ്പം ; ഫിയോറെന്‍റ്റീന – മിലാന്‍ മത്സരം 10 മണിക്ക്
സീരി എ യില്‍ ഇന്‍റര്‍ മിലാന്‍ തങ്ങളുടെ മൂന്നാമത്തെ വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ്. സീരി എ മത്സരത്തില്‍ ഇന്‍റര്‍ മിലാന് ഇന്ന് ഫിയോറെന്‍റ്റീനയെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്നത്തെ മത്സരത്തില്‍ മൂന്നു ഗോള്‍ മാര്‍ജിന് മുകളില്‍ ജയം നേടിയാല്‍ എസി മിലാനെ മറികടന്നു ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഇന്ററിന് കഴിയും.

ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് മിലാന്‍ ഹോമായ സാന്‍ സിറോയില്‍ വെച്ചാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ ഈ സമ്മറില്‍ സൈന്‍ ചെയ്ത ഡിഫന്‍ഡര്‍ ആയ ബെഞ്ചമിന്‍ പവാര്‍ഡിനെ മിലാന്‍ ഇന്ന് കളിപ്പിക്കുമോ എന്നത് ഉറപ്പല്ല.പരിക്ക് മൂലം ഫ്രാൻസെസ്കോ അസെർബി, ഹെൻറിഖ് മഖിതര്യൻ എന്നിവരുടെ സേവനം മിലാന് ലഭിക്കില്ല.രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഉള്‍പ്പടെ ലീഗില്‍ നാല് പോയിന്‍റുമായി ഫിയോരെന്‍റ്റീന ആറാം സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞു.