” സഹ താരങ്ങളെ വിശ്വസിക്കുക , ശ്രദ്ധ കളിയില്‍ മാത്രം ” – യുവ താരങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ജാക്ക് കാലിസ്
ഇന്ത്യയിൽ നടക്കാന്‍ പോകുന്ന ലോകക്കപ്പ് മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ക്രിക്കറ്റ് ഗെയിമില്‍ മാത്രം ശ്രദ്ധ പുലര്‍ത്തണം എന്നും ബാക്കിയുള്ള എല്ലാ കാര്യങ്ങളും പിന്‍നിരയില്‍ ആയിരിക്കണം എന്നും ക്രിക്കറ്റ് ഇതിഹാസമായ ജാക്വസ് കാലിസ് അഭിപ്രായപ്പെട്ടു.മുന്‍ സീസണുകളില്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ അവരുടെ ശ്രദ്ധ വേറെ പല കാര്യങ്ങളിലും ആയിരുന്നതിനാല്‍ ആണ് ടീമിന്‍റെ പ്രകടനം മോശമായത് എന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ പരമ്പരാഗത ശക്തി – അവരുടെ പേസ് ആക്രമണം , ടീമിനെ ഇത്തവണയും മികച്ചത് ആക്കും എന്ന് വിശ്വസിക്കുന്നതായി കാലിസ് അഭിപ്രായപ്പെട്ടു.എതിരാളികളുടെ ടോപ്പ് ഓർഡറിനെ തകർക്കാൻ കഴിയുന്ന ചില നിലവാരമുള്ള പേസ് ബൗളർമാർ തങ്ങളുടെ പക്കല്‍ ഉണ്ട് എന്നും കാലിസ് രേഖപ്പെടുത്തി.കാലിസിന്റെ ശുഭാപ്തിവിശ്വാസം മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ആയ ഫാഫ് ഡു പ്ലെസിയും മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു.