ഇന്ത്യന്‍ ടീമിന് വിജയാശംസ നേര്‍ന്ന് നീരജ് ചോപ്ര
വെള്ളിയാഴ്ച നടന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ ഒരു മികച്ച തിരിച്ചുവരവ് നടത്തി രണ്ടാം സ്ഥാനം നേടിയ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരമായ നീരജ് ചോപ്ര നാളെ പാക്കിസ്ഥാന്‍ ടീമിനെ നേരിടാന്‍ ഇന്ത്യന്‍ ടീമിന് മാനസിക പിന്തുണ നല്‍കി.” ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും ഞാന്‍ നേരുന്നു.രാജ്യത്തിന് വേണ്ടി നിങ്ങള്‍ നൂറു ശതമാനം നല്‍കുക,വിജയം നിങ്ങളെ തേടി വരും.”

ഇന്ത്യന്‍ ടീമിനോട് എതിരാളികളുടെ ചരിത്രവും വലുപ്പവും നോക്കി ഭയപ്പെടേണ്ട എന്നും, ഇത് ഏതൊരു മത്സരവും പോലെ കളിച്ചാല്‍ മതി എന്നും മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞു.അടുത്ത കാലത്തെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യക്ക് ഉള്ളത് എന്ന് പറഞ്ഞ ശാസ്ത്രി കൊടിയ സമ്മര്‍ദം അതിജീവിച്ച് ഇതുവരെ എത്തിയ പാക്ക് ടീമിനെ തോല്‍പ്പിക്കാനുള്ള കഴിവ് ഇന്ത്യക്ക് ഉണ്ട് എന്നും അദ്ദേഹം രേഖപ്പെടുത്തി.