സിറ്റിയുടെ കോൾ പാമറിന് 45 മില്യൺ പൗണ്ട് നൽകാന്‍ ചെല്‍സി
ഇംഗ്ലണ്ട് അണ്ടർ 21 ഇന്റർനാഷണൽ കോൾ പാമറിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റിയുമായി 45 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ തുക നല്‍കാന്‍ തങ്ങള്‍ ഒരുക്കം ആണ് എന്ന് ചെല്‍സി അറിയിച്ചു.ഇരു കൂട്ടരും ഈ ഡീല്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കും.വെള്ളിയാഴ്ചത്തെ ട്രാൻസ്ഫർ സമയപരിധിക്ക് മുന്നോടിയായി ഒരു കരാർ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിൽ പാമർ ഇന്ന് ലണ്ടനില്‍ പോയി വൈദ്യപരിശോധനയ്ക്ക് വിധേയനാകും.

പാമറിന്റെ സിറ്റിയിലെ കരാര്‍ 2026 വരെയുണ്ട്.കമ്മ്യൂണിറ്റി ഷീൽഡ് ആഴ്‌സണലിനെതിരായ മത്സരത്തിലും ഇത് കൂടാതെ സെവിയ്യയ്‌ക്കെതിരായ യുവേഫ സൂപ്പർ കപ്പ് വിജയത്തിലും സ്‌കോർ ചെയ്‌തതിന് ശേഷം പാമര്‍ വളരെ മികച്ച തുടക്കം ആണ് സിറ്റിയില്‍ കാഴ്ച്ചവെച്ചത്.ചെല്‍സി താരത്തിനു വേണ്ടി ഒരു ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ സിറ്റി അത് സ്വീകരിക്കും എന്ന് ഒരിക്കലും ആരും തന്നെ കരുതിയില്ല.പാമറെ കൂടാതെ ആഴ്സണലിന്റെ എമിൽ സ്മിത്ത് റോയും നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ബ്രണ്ണൻ ജോൺസണും ഉൾപ്പെടെ നിരവധി മറ്റ് ഓപ്ഷനുകള്‍ ലണ്ടന്‍ ക്ലബ് അന്വേഷിച്ചിരുന്നു.