ഇന്റർ ട്രാൻസ്ഫര്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ബെഞ്ചമിന്‍ പവാര്‍ഡ്
ബെഞ്ചമിൻ പവാർഡ് ഇന്നലെ മിലാനില്‍ എത്തിയതായി റിപ്പോര്‍ട്ട്.ബയേൺ മ്യൂണിക്കിൽ നിന്നുള്ള സ്ഥിരമായ ട്രാൻസ്ഫറിൽ ഇന്ററിലേക്ക് മാറാനുള്ള ഒരുക്കത്തില്‍ ആണ് താരം.ഫ്രാൻസ് ഇന്റർനാഷണൽ എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ ക്ലബിന്റെ ആരാധകര്‍ അവിടെ അദ്ധേഹത്തെ കാണാന്‍ തടിച്ചു കൂടിയിരുന്നു.

ബയേണുമായുള്ള കരാറിൽ ഒരു വർഷം ബാക്കിയുണ്ട് എങ്കിലും ടീമില്‍ സ്ഥിരമായി ഇടം ലഭിക്കാത്തതിനാല്‍ താരം തന്‍റെ കരിയര്‍ തുടരാന്‍ മറ്റ് ക്ലബുകളിലെക്ക് മാറാന്‍ നോക്കിയിരുന്നു. ട്രാന്‍സ്ഫര്‍ ഫീസ് ആയി 30 മില്യൺ യൂറോയും ഇത് കൂടാതെ ആഡ് ഓണുകള്‍ ആയി 2 മില്യൺ യൂറോയും മിലാന്‍ ബയേണിനു നല്‍കിയേക്കും.ശനിയാഴ്ച ഫിയോറന്റീനയ്‌ക്കെതിരായ ഇന്ററിന്റെ അടുത്ത ലീഗ് മത്സരത്തിനായി കളിക്കുന്നതിനു വേണ്ടി താരത്തിന്‍റെ മെഡിക്കല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തില്‍ ആണ് മിലാന്‍.റിപ്പോര്‍ട്ട് പ്രകാരം ഇന്ന് ഉച്ചക്ക് താരം അദ്ദേഹത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയാക്കും.