ഈഎഫ്എല്‍ കപ്പില്‍ നിന്നും ടോട്ടന്‍ഹാം പുറത്തായി
ചൊവ്വാഴ്ച ക്രാവൻ കോട്ടേജിൽ 1-1ന് സമനില വഴങ്ങിയതിന് ശേഷം ഫുൾഹാം ടോട്ടൻഹാമിനെ പെനാൽറ്റിയിൽ 5-3ന് തോൽപിച്ച് ഈഎഫ്എല്‍ ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടിലെത്തി. ടോട്ടൻഹാം ഡിഫൻഡർ ഡേവിൻസൺ സാഞ്ചസ് എടുത്ത മൂന്നാം കിക്ക് ലക്ഷ്യത്തില്‍ എത്താതാണ് ടോട്ടന്‍ഹാമിന് തിരിച്ചടിയായത്.

കോരിച്ചൊരിയുന്ന മഴയിൽ ഇരു ടീമുകളും ഒരു പോലെ മുന്നേറിയപ്പോള്‍ 19-ാം മിനിറ്റിൽ ടോട്ടൻഹാം ഡിഫൻഡർ മിക്കി വാൻ ഡി വെന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള സെൽഫ് ഗോളിൽ നിന്നാണ് ഫുൾഹാം മുന്നിലെത്തിയത്.നാല് തവണ ജേതാക്കളായ ടോട്ടൻഹാമിന് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല.56-ാം മിനിറ്റിൽ റിച്ചാർലിസൺ ഇവാൻ പെരിസിച്ചിന്റെ ലോഫ്റ്റഡ് പാസിൽ നിന്നും ഒരു മികച്ച ഗോളോടെ ടോട്ടന്‍ഹാമിന് സമനില ഗോള്‍ നേടി കൊടുത്തു എങ്കിലും അതിനുശേഷം രണ്ടാം ഗോള്‍ നേടുന്നതില്‍ ടോട്ടന്‍ഹാം പരാജയപ്പെട്ടത് അവര്‍ക്ക് തിരിച്ചടിയായി.