നഥാൻ ടെല്ല: സതാംപ്ടൺ ഫോർവേഡ് ഇനി മുതല്‍ ബയേർ ലെവർകുസണിനൊപ്പം
സതാംപ്ടൺ ഫോർവേഡ് നഥാൻ ടെല്ല 20 മില്യൺ പൗണ്ടിന്റെ ഇടപാടിൽ ബുണ്ടസ്‌ലിഗ ടീമായ ബയേർ ലെവർകൂസനൊപ്പം ചേർന്നു.24-കാരൻ കഴിഞ്ഞ സീസണിൽ ലോണിൽ ബേൺലിക്ക് വേണ്ടി കളിച്ചു.ചാമ്പ്യൻഷിപ്പ് കിരീടം നേടാന്‍ ബെന്‍ളിയെ സഹായിച്ച താരം അവര്‍ക്കായി 19 ഗോളുകള്‍ നേടിയിട്ടുണ്ട്.അതിനാല്‍ പലരും അദ്ധേഹത്തെ സ്കൌട്ട് ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.

ജർമ്മൻ ക്ലബ്ബുമായി അഞ്ച് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവച്ചിരിക്കുന്നത്.ആഴ്സണലില്‍ താരം ജൂണിയര്‍ ഫുട്ബോളും കളിച്ചിട്ടുണ്ട്.17 വയസ്സുള്ളപ്പോൾ ആണ് താരം ആഴ്സണല്‍ വിട്ട് സതാംട്ടനിലെക്ക് മാറുന്നത്.അവിടെ താരം ആറു വര്‍ഷം ചിലവഴിച്ചു.പ്രീമിയര്‍ ലീഗില്‍ അരഞ്ഞേറ്റം കുറിച്ച പല താരങ്ങളും ബുണ്ടസ്ലിഗയില്‍ മികച്ച ഫോമില്‍ കളിച്ചിട്ടുണ്ട്.അതില്‍ ഒരാള്‍ ആവാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് താരം ലെവർകുസന്റെ വെബ്‌സൈറ്റിനോട് പറഞ്ഞു.