തുടര്‍ച്ചയായ രണ്ടാം ജയത്തിനു പോരിനു ഇറങ്ങാന്‍ ബാഴ്സലോണ
ലാലിഗയില്‍ ഇന്ന് ബാഴ്സലോണ കളിക്കാന്‍ ഇറങ്ങുന്നു.കരുത്തര്‍ ആയ വിയാറയല്‍ ആണ് കറ്റാലന്‍ ക്ലബിന്റെ എതിരാളി.ലീഗില്‍ നാല് പോയിന്റോടെ ബാഴ്സ പട്ടികയില്‍ ആറാം സ്ഥാനത്താണ്.തങ്ങളുടെ ചിരവൈരികള്‍ ആയ റയല്‍ മാഡ്രിഡ് മൂന്നില്‍ മൂന്നു ജയം നേടി പട്ടികയില്‍ തലപ്പത്ത് ഉള്ളതിനാല്‍ ഇനിയും പോയിന്‍റുകള്‍ നഷ്ട്ടപ്പെടുത്തിയാല്‍ ബാഴ്സക്ക് അത് വലിയ തിരിച്ചടി തന്നെ ആയിരിക്കും.

വിയാറയല്‍ ആകട്ടെ ഒരു ജയവും ഒരു തോല്‍വിയും ഉള്‍പ്പടെ മൂന്നു പോയിന്റോടെ ലീഗില്‍ പതിനൊന്നാം സ്ഥാനത്താണ്.തങ്ങളുടെ കാണികളുടെ മുന്നില്‍ ആണ് മത്സരം നടക്കുന്നത് എന്നത് അവര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നു.ഗെറ്റാഫെയ്‌ക്കെതിരെ ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്ന് രണ്ട് ഗെയിം വിലക്ക് ഉള്ളതിനാല്‍ ഇന്നത്തെ മത്സരത്തില്‍ റഫീഞ്ഞ കളിച്ചേക്കില്ല.ഹാംസ്ട്രിംഗ് പ്രശ്‌നത്താൽ അറുഹോ,പെഡ്രി എന്നിവരുടെ സേവനങ്ങളും ബാഴ്സക്ക് ലഭിക്കില്ല.ഇന്നത്തെ മത്സരത്തില്‍ ലമയിന്‍ യമാലിനു പകരം ഫെറാന്‍ ടോറസ് ആദ്യ ഇലവനില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.