ബാഴ്സലോണയിൽ നിന്ന് എറിക് ഗാർഷ്യയെ സൈന്‍ ചെയ്യാന്‍ ആഴ്സണല്‍
ജൂറിയൻ ടിമ്പറിന്റെ എസിഎൽ പരിക്ക് മൂലം ബാഴ്സലോണയുടെ സെന്റർ ബാക്ക് എറിക് ഗാർഷ്യയെ ലോണിൽ സൈൻ ചെയ്യാൻ ആഴ്സണൽ ശ്രമിക്കുന്നു.നോട്ടിംഗ്ഹാം ഫോറസ്റ്റുമായുള്ള ആഴ്സണലിന്റെ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ ആണ് ടിമ്പറിന് കാൽമുട്ടിന് പരിക്കേറ്റത്. താരത്തിനു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരും.

ടിമ്പറിനു പകരം മൈക്കൽ അർട്ടെറ്റ ഒന്നിലധികം പൊസിഷനുകൾ കളിക്കാൻ കഴിയുന്ന ഒരു മൊബൈൽ സെന്റർ ബാക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്.എറിക് ഗാർസിയ ആഴ്സണലിന്റെ ബില്ലിന് അനുയോജ്യമാണ്.മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ജോവോ കാൻസെലോയെ സൈൻ ചെയ്യാനുള്ള കരാർ നടക്കുന്നിടത്തോളം കാലം ബാഴ്‌സലോണക്ക് ഗാര്‍സിയയെ പറഞ്ഞയക്കാന്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല.ബാഴ്‌സലോണ ഗാർഷ്യയെ ലോണില്‍ അയക്കുന്നതിനു പകരം വിൽക്കാൻ താൽപ്പര്യപ്പെടുന്നു.താരത്തിനെ സൈന്‍ ചെയ്യാന്‍ മറ്റൊരു ലാലിഗ ക്ലബ് ആയ ജിറോണയും രംഗത്ത് ഉണ്ട്.