ബാഴ്സ സമ്മര്‍ സൈനിങ്ങ് ടാര്‍ഗറ്റ് ഇവാൻ ഫ്രെസ്‌നെഡ സ്‌പോർട്ടിങ്ങിനായി സൈന്‍ ചെയ്യും
ബാഴ്‌സലോണ ഇത്രയും കാലം ഫോളോ ചെയ്തിരുന്ന വലഡോളിഡ് താരം ഇവാൻ ഫ്രെസ്‌നേഡ ഏകദേശം 12 മില്യൺ യൂറോയ്ക്ക് സ്‌പോർട്ടിംഗിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം റൈറ്റ് ബാക്കിനെ പോര്‍ച്ചുഗീസ് ക്ലബ് പ്രാരംഭ 9 മില്യൺ യൂറോയ്‌ക്കും ഇത് കൂടാതെ ആഡ് ഓണുകള്‍ ആയി മൂന്നു മില്യണ്‍ യൂറോക്കും ആണ് താരത്തിനെ സൈന്‍ ചെയ്യുന്നത്.
/cdn.vox-cdn.com/uploads/chorus_image/image/72581617/1532181803.0.jpg)
വേനൽക്കാലത്തുടനീളം ഫ്രെസ്നെഡ ബാഴ്സയുമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ പകരം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണിൽ ജോവോ കാൻസെലോയെ സൈൻ ചെയ്യാൻ ആയിരുന്നു അവസാനം കറ്റാലന്‍ ക്ലബ് തീരുമാനിച്ചത്.ഫ്രെസ്‌നെഡയെ സൈന്‍ ചെയ്യാന്‍ ബാഴ്സ ഒരുങ്ങാതത്തിന്റെ പ്രധാന കാരണം പ്രൈസ് ടാഗ് തന്നെ ആണ്.ഫ്രെസ്‌നെഡയ്‌ക്കായി ക്യാഷ്-പ്ലസ്-പ്ലേയർ ഓഫർ ബാഴ്‌സ മുന്നില്‍ വെച്ചു എങ്കിലും വലഡോളിഡ് ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല.സ്പെയിനിലെ ഏറ്റവും മികച്ച യുവ റൈറ്റ് ബാക്ക് കളിക്കാരിൽ ഒരാളായി അറിയപ്പെടുന്ന ഫ്രെസ്നെഡക്ക് സ്പോർട്ടിംഗിലും തന്‍റെ മാജിക്ക് തുടരാന്‍ കഴിയുമോ എന്നത് കാത്തിരുന്നു കാണണം.