ബെറ്റിങ്ങ് കുരുക്കില്‍ അകപ്പെട്ട് ലൂക്കാസ് പാക്വെറ്റ
ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ആയ ലൂക്കാസ് പാക്വെറ്റ മാച്ച് ബെറ്റിങ്ങ് കേസില്‍ കുടുങ്ങിയിരിക്കുകയാണ്.ഇത് മൂലം താരത്തിനെ സൈന്‍ ചെയ്യാനുള്ള സിറ്റിയുടെ പ്രയത്നം ലക്ഷ്യത്തില്‍ എത്താനുള്ള സാധ്യത തീരെ ഇല്ല.ഈ മാസം പന്ത്രണ്ടിന് നടന്ന മത്സരത്തില്‍ ബൊന്‍മൌത്തിനെനെതിരെ താരം യെല്ലോ കാര്‍ഡ് വാങ്ങിയിരുന്നു.അവിടെ നിന്നാണ് ഇംഗ്ലീഷ് ഫുട്ബോള്‍ ബോര്‍ഡിനു താരത്തിനു മേല്‍ ഉള്ള സംശയം ജനിക്കുന്നത്.

പിന്നീട് താരം കഴിഞ്ഞ അഞ്ചു മാസത്തില്‍ കളിച്ചിട്ടുള്ള എല്ലാ മത്സരങ്ങളും നിരീക്ഷിക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് ബോര്‍ഡ്.താരത്തിനു മേല്‍ ഇതിനു മുന്നേ രണ്ടു തവണ ഫുട്ബോള്‍ അസോസിയേഷന്‍ അന്വേഷണം നടത്താന്‍ പദ്ധതി ഇട്ടിരുന്നു.മാർച്ച് 11-ന് ആസ്റ്റൺ വില്ലയുമായി നടന്ന 1-1 സമനില മത്സരത്തില്‍ ജോൺ മക്‌ഗിന്നിനെതിരെ വൈകിയുള്ള ചലഞ്ചിന് ലഭിച്ച ബുക്കിംഗാണ് സൂക്ഷ്മപരിശോധനയിലുള്ള ആദ്യ മഞ്ഞ കാർഡ്. രണ്ടാമത്തേത് ലീഡ്‌സിന്റെ ക്രിസെൻസിയോ സമ്മർവില്ലയെ ഫൗൾ ചെയ്തതിന് ലഭിച്ചത്.ഇങ്ങനെ താരത്തിനു എപ്പോള്‍ ഓക്കേ മഞ്ഞ കാര്‍ഡ് ലഭിക്കുന്നുണ്ടോ അപ്പോള്‍ ഒകെ അങ്ങനെ സംഭവിക്കും എന്ന് പ്രവചിച്ച് ബ്രസീലില്‍ താരത്തിന്‍റെ നാട്ടില്‍ നിന്ന് വലിയ തോതില്‍ ബെറ്റിങ്ങ് നടന്നിരുന്നു.ഇത് മൂന്നു തവണയും ഉണ്ടായിട്ടുണ്ട് എന്നത് ബോര്‍ഡിന്‍റെ സംശയത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.