മാധ്യമങ്ങള്‍ സിറ്റിയെ വെറുതെ വേട്ടയാടുന്നു എന്ന് വെളിപ്പെടുത്തി പെപ്പ് ഗാര്‍ഡിയോള
മാഞ്ചസ്റ്റർ സിറ്റി ചെൽസിയെപ്പോലെ ചെലവഴിക്കുകയാണെങ്കിൽ ഇംഗ്ലണ്ട് മാധ്യമങ്ങളും മറ്റ് ഫുട്ബോള്‍ പണ്ടിറ്റുകളും കൂടി തന്നെ ” നിര്‍ത്തി പോരിച്ചിട്ടുണ്ടാകും ” എന്ന് സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള.ചെൽസിയുടെ റോമിയോ ലാവിയയുടെ 53 മില്യൺ പൗണ്ടിന്റെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായതോടെ ടോഡ് ബോഹ്‌ലി കഴിഞ്ഞ വേനൽക്കാലത്ത് ചെല്‍സിയെ ഏറ്റെടുത്തതിനു ശേഷം 850 മില്യണിലധികം യൂറോ മാര്‍ക്കറ്റില്‍ ക്ലബ് ചിലവഴിച്ചിട്ടുണ്ട്.

” ചെല്‍സി ഇങ്ങനെ ചെയ്യുന്നതില്‍ എനിക്ക് യാതൊരു തരത്തിലും ഉള്ള എതിര്‍പ്പ് ഇല്ല.അവര്‍ക്ക് ചെയ്യാന്‍ തോന്നുന്നത് അവര്‍ ചെയ്യട്ടെ.എന്നാല്‍ ഇപ്പോള്‍ സിറ്റി ആണ് ചെല്‍സിയെ പോലെ പണം ചിലവഴിച്ചത് എന്ന് വെക്കുക നിങ്ങള്‍ എല്ലാവരും കൂടെ എന്നെ വാക്കുകള്‍ കൊണ്ട് കൊല്ലും.ചെൽസിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിസാരം ആണ്.” പെപ്പ് മാച്ചിനു മുന്‍പ് നല്‍കിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ എട്ട് കളിക്കാർക്കായി ചെൽസി ഏകദേശം 323 മില്യൺ പൗണ്ട് ചെലവഴിച്ചു, യൂറോപ്പിലെ മറ്റേതൊരു ടീമിനെക്കാളും കൂടുതലാണ് ഈ നല്‍കിയ കണക്ക്.കൂടാതെ ലോകത്തിലെ ഏത് ക്ലബ്ബും സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചിലവാക്കിയ വലിയ തുകയും ചെല്‍സി മുടക്കിയത് തന്നെ.2019-ൽ റയൽ മാഡ്രിഡിന്റെ 292 മില്യൺ പൗണ്ട് റെക്കോര്‍ഡ് ആണ് ലണ്ടന്‍ ബ്ലൂസ് മറികടന്നത്.