” ജര്‍മന്‍ മതില്‍ ” തുടരും ബാഴ്സയില്‍ ; ഇനി അഞ്ചു വര്‍ഷം കൂടി
സ്പാനിഷ് ഔട്ട്‌ലെറ്റ് മാർക്കയുടെ റിപ്പോർട്ട് അനുസരിച്ച്, മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ തന്റെ ദീർഘകാല ഭാവി ബാഴ്‌സലോണയ്ക്ക് സമർപ്പിക്കാന്‍ ഒരുങ്ങുന്നു.പുതിയ കരാർ സംബന്ധിച്ച് ഇരു കക്ഷികളും ധാരണയിലെത്തിയിട്ടുണ്ട്.ദീർഘകാലം സേവനമനുഷ്ഠിക്കുന്ന വെറ്ററൻ 2028 ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന ഒരു കരാറിൽ ആണ് ഒപ്പുവെക്കാന്‍ പോകുന്നത്.

2014 ജൂലൈയിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് വന്ന ജര്‍മന്‍ താരം ബാഴ്സയുടെ ഇതിഹാസങ്ങളില്‍ ഒരാള്‍ ആയി മാറി കഴിഞ്ഞു.കഴിഞ്ഞ ഒമ്പത് വർഷമായി ക്ലബിന്റെ എല്ലാ കഷ്ട്ടതകളിലും താരം തന്‍റെ ഇടം മറ്റാര്‍ക്കും നല്‍കാതെ തുടരുന്നു.നിലവില്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന ബാഴ്സക്ക് വേണ്ടി സാലറി വര്‍ധിപ്പിക്കാതെ ആണ് താരം ഇനിയുള്ള കാലം തുടരാന്‍ പോകുന്നത്.താരത്തിന്‍റെ ഈ തീരുമാനം കാരണം ബാഴ്സക്ക് സാലറി കാപ്പില്‍ വരുന്ന ഗാപ്പില്‍ പുതിയ താരങ്ങളെ സൈന്‍ ചെയ്യാന്‍ ആകും.മുന്‍ സീസണുകള്‍ മോശം ഫോമിന്‍റെ പേരില്‍ ഏറെ പഴികേട്ട താരം കഴിഞ്ഞ സീസണില്‍ കരിയര്‍ പീക്ക് ഫോം ആണ് കാഴ്ച്ചവെച്ചത്.ലാലിഗയില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ചീട്ടുകള്‍ നേടാന്‍ ബാഴ്സക്ക് കഴിഞ്ഞതിന് പ്രധാന കാരണം തന്നെ “ജര്‍മന്‍ മതില്‍” ആണ്.