EPL 2022 European Football Foot Ball International Football Top News transfer news

പുതിയ ക്യാമറ നിയമങ്ങള്‍ ; ലാലിഗയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ റയൽ മാഡ്രിഡ്

August 19, 2023

പുതിയ ക്യാമറ നിയമങ്ങള്‍ ; ലാലിഗയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ റയൽ മാഡ്രിഡ്

ലോക ഫുട്ബോള്‍ മാപ്പില്‍ പ്രീമിയര്‍ ലീഗ് ദിനപ്രതി ശക്തി ആര്‍ജിച്ച് വരുമ്പോള്‍ ലാളിഗയുടെ പോക്ക് താഴത്തേക്ക് ആണ്.സൂപ്പര്‍താരങ്ങളെ നഷ്ട്ടപ്പെട്ട ലാലിഗ കഴിഞ്ഞ രണ്ടു സീസനിലുമായി കാണികളുടെ എണ്ണത്തില്‍ ഇടിവ് ആണ് സംഭവിക്കുന്നത്.ഇതിനെ മറികടക്കാനുള്ള തീരുമാനത്തില്‍ ആണ് ലാലിഗ.ക്ലബുകള്‍ക്ക്   ഇപ്പോള്‍ ചിലവാക്കാന്‍ കഴിയുന്ന തുക വളരെ കുറച്ചാക്കി വെട്ടി കുറച്ച ലീഗ് ഇപ്പോഴും ആ റൂളിനു ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല.

 

ഈ സീസണ്‍ മുതല്‍ ലീഗിലേക്ക് ആരാധകരെ ആകര്‍ഷിപ്പിക്കാന്‍ ലാലിഗ പല പുതിയ മാറ്റങ്ങളും കൊണ്ട് വന്നിട്ടുണ്ട്.ഹാഫ്-ടൈം ഇന്റർവ്യൂ, കൂളിംഗ് ബ്രേക്ക് സമയത്ത് ടീം അങ്കങ്ങളുമായി സംസാരിക്കുക,ഡ്രസ്സിംഗ് റൂമുകളില്‍ കാമറ ,ഇത് കൂടാതെ അവിടെ എന്ത് പറഞ്ഞാലും കേള്‍ക്കുന്ന വിധത്തില്‍ മൈക്രോഫോണുകളും ഘടിപ്പിക്കും.കവറേജിന്റെ ഗുണനിലവാരവും അതുപോലെ എന്തൊക്കെ ലാലിഗക്ക് കണ്ടന്‍റ് ആയി നല്‍കി എന്നതിനെ ആശ്രയിച്ച് ഓരോ ടീമുകള്‍ക്ക് പാരിതോഷികം നല്‍കിയേക്കും.എന്നാല്‍ ഈ നടപടിയെ വളരെ അധികം എതിര്‍ക്കുന്ന ക്ലബാണ്  റയല്‍ മാഡ്രിഡ്‌.ലാലിഗയിലെ എല്ലാ ടീമുകളും ഇതിനെ പിന്തുണച്ചിട്ടുണ്ട്.കളിക്കാര്‍ക്ക് ഡ്രസ്സിങ്ങ് റൂം എന്നത് വളരെ വിശുദ്ധമായ ഒരിടം ആണ് എന്നും അതിനാല്‍ അവിടെ നടക്കുന്നത് എല്ലാം കാമറയില്‍ ആക്കിയാല്‍ കളിക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കും എന്നും മാഡ്രിഡ്‌ കോച്ച് അന്‍സലോട്ടി പറഞ്ഞു.ഈ കാര്യത്തില്‍  ലാലിഗയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നില്‍ക്കുകയാണ് മാഡ്രിഡ്‌.

Leave a comment