നിക്കോളോ സാനിയോളോയുടെ ലോൺ സൈനിങ്ങ് ആസ്റ്റൺ വില്ല ഉടന്‍ പൂര്‍ത്തിയാക്കും
ആസ്റ്റൺ വില്ല ഇറ്റലിയുടെ ഇന്റർനാഷണൽ നിക്കോളോ സാനിയോളോയുടെ ഗലാറ്റസറേയിൽ നിന്ന് ലോൺ സൈനിംഗ് പൂർത്തിയാക്കുന്നു.അറ്റാക്കിംഗ് മിഡ്ഫീൽഡർക്കായി വില്ല 27 മില്യൺ പൗണ്ടിന് വാങ്ങാനുള്ള ഓപ്‌ഷനോടുകൂടിയ ലോണ്‍ കരാര്‍ ആണ് സമര്‍പ്പിച്ചിരിക്കുന്നത്.ലോണ്‍ ഫീസായി 3 മില്യണ്‍ പൗണ്ടും അവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.24-കാരൻ തുർക്കിയിലേക്ക് താമസം മാറ്റിയിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

കഴിഞ്ഞ സീസണിൽ ഗലാറ്റസറെയ്‌ക്കായി സാനിയോളോ മികച്ച പ്രകടനാമാണ് പുറത്തെടുത്തത്.2018 നും 2023 നും ഇടയിൽ അദ്ദേഹം റോമയ്‌ക്കായി സ്ഥിരതയാര്‍ന്ന പ്രകടനം ആണ് താരം കാഴ്ച്ചവെച്ചു വന്നത്.എന്നാല്‍ റോമായിലെ മാനേജര്‍ മൊറീഞ്ഞോയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട താരത്തിനു പിന്നീട് അവിടെ കളിക്കാന്‍ അവസരം ലഭിച്ചില്ല.എസിഎൽ പരിക്ക് ബാധിച്ച പ്ലേമേക്കറായ എമി ബ്യൂണ്ടിയയ്ക്ക് പകരം ആയാണ് ആസ്ട്ടന്‍ വില്ല ഇപ്പോള്‍ സാനിയോളോയെ കൊണ്ട് വരുന്നത്.ന്യൂകാസിലിനോട് 4-1 തോൽവിയോടെയാണ് അവർ പ്രീമിയർ ലീഗ് പ്രചാരണം ആരംഭിച്ചത്.