തുടക്കം ഗംഭീരമാക്കി അത്ലറ്റിക്കോ മാഡ്രിഡ് !!!!!!
ഇന്നലത്തെ തങ്ങളുടെ ആദ്യ ലാലിഗ മത്സരത്തില്‍ തന്നെ മികച്ച വിജയം നേടി അത്ലറ്റിക്കോ മാഡ്രിഡ്.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് ഗ്രനാഡയേ അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്.വിജയത്തോടെ അവര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.ഇതിലും മികച്ച ഒരു തുടക്കം ഡിയഗോ സിമിയോണിക്ക് സ്വപ്നങ്ങളില്‍ മാത്രം.
:strip_icc():format(webp)/kly-media-production/medias/4537850/original/063959900_1692054814-Hasil_Atletico_Madrid_vs_Granada_di_Liga_Spanyol-AFP__1_.jpg)
അൽവാരോ മൊറാട്ട അത്‌ലറ്റിക്കോയ്ക്ക് ആദ്യ പകുതിയിൽ ലീഡ് നേടി കൊടുത്തു. പ്രതിരോധത്തില്‍ ഊന്നി കളിച്ച അത്ലറ്റിക്കോയെ ഞെട്ടിച്ച് കൊണ്ട് ഗ്രനാഡക്ക് വേണ്ടി സാമുവൽ ഒമോറോഡിയൻ അഗെഹോവ സമനില ഗോള്‍ നേടി.ഇതോടെ വിജയത്തിന് വേണ്ടി മാഡ്രിഡ് വീണ്ടും മുന്നേറാന്‍ തുടങ്ങി.അഞ്ചു മിനുട്ടിനുള്ളില്‍ മുന്‍ ബാഴ്സ താരമായ മെംഫിസ് ഡീപെയ്ക്ക് അത്ലറ്റിക്കോക്ക് വേണ്ടി തന്‍റെ ആദ്യ ഒഫീഷ്യല്‍ ഗോള്‍ നേടാനായി.വിജയം ഉറപ്പിച്ച അത്ലറ്റിക്കോക്ക് വേണ്ടി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാർക്കോസ് ലോറെന്റെയും എക്സ്ട്രാ ടൈമില്‍ ഗോള്‍ കണ്ടെത്തിയതോടെ സ്കോര്‍ ബോര്‍ഡ് പൂര്‍ത്തിയായി.