ഇംഗ്ലീഷ് പേസർ സ്റ്റീവൻ ഫിൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു
മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവൻ ഫിൻ തന്റെ പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിച്ചതായി പ്രഖ്യാപ്പിചിരിക്കുന്നു.വിട്ടുമാറാത്ത കാൽമുട്ടിനേറ്റ പരിക്കിന് “തോൽവി സമ്മതിച്ച്” തിങ്കളാഴ്ച എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ താരം ഒഫീഷ്യല്‍ ആയി അറിയിച്ചു.ഒരു വര്‍ഷം മുന്‍പാണ് താരത്തിനു ഈ പരിക്ക് പിടിപ്പെട്ടത്.ഈ വർഷത്തെ മിക്ക മത്സരങ്ങളിലും അത് മൂലം കളിക്കാന്‍ താരത്തിനു കഴിഞ്ഞില്ല.

“ഇംഗ്ലണ്ടിനായി 36 ടെസ്റ്റുകൾ ഉൾപ്പെടെ 125 മത്സരങ്ങൾ കളിച്ചു എന്നത് എന്‍റെ മികച്ച കരിയര്‍ നേട്ടമായി ഞാന്‍ കാണുന്നു.കഴിഞ്ഞ 12 മാസമായി സസെക്സ് ക്രിക്കറ്റ് ക്ലബ് എനിക്ക് നൽകിയ പിന്തുണക്ക് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു.ഇംഗ്ലണ്ട്, മിഡിൽസെക്സ്, സസെക്സ് ഞാന്‍ കളിച്ച ഈ മൂന്ന് ടീമുകളും എനിക്ക് ഏറെ പ്രിയപ്പെട്ടത് ആണ്.”ഇതായിരുന്നു ഫിനിന്റെ വാക്കുകള്‍.36 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും 21 ടി20 ഇന്റർനാഷണലുകളിലും ഇംഗ്ലണ്ട് ടീമിന് വേണ്ടു ഫിന്‍ കളിച്ചിട്ടുണ്ട്.2010-ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2010-11 ആഷസിൽ 14 വിക്കറ്റ് വീഴ്ത്തി ഒന്നിനെതിരെ മൂന്നു മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് ടീമിനെ ജയിപ്പിക്കുന്നതില്‍ ലക്ഷ്യം കണ്ടു.