ലീഗ് കാമ്പെയിന്‍ ഗ്ലാമറോടെ ആരംഭിക്കാന്‍ ബാഴ്സലോണയും സാവിയും
കഴിഞ്ഞ സീസണില്‍ എല്ലാവരും എഴുതി തള്ളിയ ബാഴ്സയെ കൊണ്ട് ലീഗ് അടിപ്പിച്ച് തന്‍റെ കോച്ചിങ്ങ് കരിയറില്‍ സാവി ഒരു പുത്തന്‍ തുടക്കം കുറിച്ചു.കഴിഞ്ഞ സീസണില്‍ കാലങ്ങള്‍ക്ക് ശേഷം രണ്ടു പ്രമുഖ ട്രോഫി നേടാന്‍ ബാഴ്സലോണക്ക് കഴിഞ്ഞു.ഈ സീസണില്‍ ലീഗ് നിലനിര്‍ത്താനും ചാമ്പ്യന്‍സ് ലീഗില്‍ നോക്കൌട്ട് റൗണ്ടില്‍ മികച്ച പ്രകടനം നടത്താനുമുള്ള ലക്ഷ്യത്തില്‍ ആണ് സാവിയും ബാഴ്സലോണയും.

ഇന്ന് ഗെറ്റാഫെക്കെതിരെ ആണ് ബാഴ്സലോണ തങ്ങളുടെ ലാലിഗ കാമ്പെയിന്‍ ആരംഭിക്കാന്‍ പോകുന്നത്.ഗെറ്റാഫെയുടെ കൊളീസിയം അൽഫോൻസോ പെരെസ് ഹോം സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.തങ്ങളുടെ ഫോര്‍വേഡ് നിരയില്‍ നിന്നും ഉസ്മാന്‍ ഡേമ്പലെ പോയത് സാവിക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടി ആയിരുന്നു.എന്നാല്‍ ലാമാസിയയില്‍ നിന്ന് അനേകം പ്രതിഭയുള്ള യുവ താരങ്ങള്‍ ഉണ്ട് എന്നത് അവര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നു.ടീം സ്ക്വാഡ് അനൌന്‍സ് ചെയ്തപ്പോള്‍ കസാഡോ,ഫെര്‍മിന്‍ ലോപസ്,ലമയിന്‍ യമാല്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഒരു മണിക്ക് ആണ് മത്സരം.