ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ക്കായി ബിഡ് സമര്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
ലൂക്കാസ് പാക്വെറ്റയ്ക്കായി മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിന് 70 മില്യൺ പൗണ്ട് ബിഡ് സമർപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.ഈ വേനൽക്കാലത്ത് പെപ് ഗ്വാർഡിയോളയ്ക്ക് ഇൽകെ ഗുണ്ടോഗന്‍,റിയാദ് മഹ്‌റസ് എന്നിങ്ങനെ രണ്ടു വെറ്ററന്‍ താരങ്ങളെ നഷ്ട്ടപ്പെട്ടിരുന്നു. ചെൽസിയിൽ നിന്ന് മാറ്റിയോ കോവാസിക്കിനെ സൈൻ ചെയ്‌തിട്ടുണ്ടെങ്കിലും, അട്ടാക്കിങ്ങ് മിഡ്ഫീല്‍ഡ് ഓപ്ഷനില്‍ ഇനിയും സൈനിങ്ങ് നടത്താന്‍ സിറ്റി ആഗ്രഹിക്കുന്നു.

ഒരു വർഷം മുമ്പ് ലിയോണിൽ നിന്ന് 51 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസിനു ആണ് താരം വെസ്റ്റ് ഹാമിലേക്ക് എത്തിയത്.ആദ്യ സീസണില്‍ തന്നെ താരം പ്രീമിയര്‍ ലീഗുമായി പൊരുത്തപ്പെട്ടു.സിറ്റി ഇപ്പോൾ ബ്രസീലിയൻ മിഡ്ഫീൽഡർക്കായി 70 മില്യണ്‍ പൗണ്ട് ഓഫര്‍ മേശപ്പുറത്ത് വെച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച്ചയില്‍ നല്‍കിയ അഭിമുഖത്തില്‍ സിറ്റിയുടെ ഫുട്ബോള്‍ സിസ്റ്റത്തിനോടുള്ള തന്‍റെ ഇഷ്ട്ടം താരം വെളിപ്പെടുത്തിയിരുന്നു.അതിനാല്‍ സിറ്റിയില്‍ നിന്നുള്ള ഒരോഫര്‍ വന്നാല്‍ താരം അത് രണ്ടു കൈയും നീട്ടി സ്വീകരിക്കും എന്ന് സിറ്റി കരുതുന്നു.