” തിരിച്ചുവരവില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു ” – മിച്ചല്‍ മാര്‍ഷ്
ഓസ്ട്രേലിയൻ ക്യാപ്റ്റൻ – മിച്ചല്‍ മാര്‍ഷ് .കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ സംഭവിക്കും എന്ന് പറഞ്ഞിരുന്നു എങ്കില്‍ മിച്ചല്‍ പോലും ഇത് വിശ്വസിക്കുകയില്ലായിരുന്നു.എന്നാൽ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ ടി20 ഐ പരമ്പരയിൽ ടീമിനെ നയിക്കാൻ ഓൾറൗണ്ടർ തയ്യാറെടുക്കുകയാണ്.ഒരുപക്ഷെ കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ പോയാല്‍ അടുത്ത വർഷത്തെ ടി20 ലോകകപ്പിലും നായകന്‍ ആവാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും.

“എനിക്ക് ഇത് യാഥാര്‍ത്ഥ്യം ആണ് എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല.എന്തെന്നാല്‍ എന്‍റെ കരിയറില്‍ ഞാന്‍ വളരെ അധികം തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്.അതെല്ലാം എന്‍റെ തെറ്റ് തന്നെ ആണ് എന്ന് എനിക്ക് അറിയാം.എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ആയി ഒരു തിരിച്ചുവരവിന് വേണ്ടി ഞാന്‍ ഏറെ പാടുപ്പെട്ടു.ഇത് എനിക്ക് വളരെ അഭിമാനകരമായ നിമിഷമാണ്.ഞാന്‍ എന്‍റെ കരിയറില്‍ ഉറച്ച് നിന്ന് പ്രയത്നിച്ച് വീണ്ടും ടീമില്‍ ഇടം നേടി എന്നത് കഠിനാധ്വാനം ചെയ്യുന്ന എല്ലാവര്‍ക്കും ഒരു മികച്ച പാഠം തന്നെ ആണ്. “