” ഈ ഇന്ത്യന്‍ ടീം ലോകക്കപ്പ് കിരീടം നേടുമെന്ന വിശ്വാസം എനിക്കില്ല ” – യുവരാജ് സിംഗ്
ഏകദിന ലോകകപ്പ് ആരംഭിക്കാൻ 2 മാസങ്ങൾ മാത്രം ശേഷിക്കെ ദേശീയ ടീമിന്‍റെ പ്രകടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ യുവരാജ് സിംഗ് തീരെ തൃപ്തന്‍ അല്ല.മെഗാ ഇവന്റ് ഇന്ത്യയിൽ നടക്കുന്നതിനാൽ, വളരെ കാലത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ കപ്പ് നേടുമെന്ന് എല്ലാവരും കരുതുന്നുണ്ട്.എന്നാല്‍ മധ്യനിരയിൽ വളരെയധികം പ്രശ്‌നങ്ങൾ ഉണ്ട് എന്ന് യുവി കരുതുന്നു.

“ഞാൻ ഒരു ഇന്ത്യക്കാരനാണ്.എന്‍റെ ടീം ജയിക്കാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.എന്നാല്‍ യാഥാര്‍ത്ഥ്യം സ്വപ്നത്തില്‍ നിന്നും വളരെ അധികം വിദൂരമാണ്.പരിക്കുകൾ കാരണം ഇന്ത്യൻ മധ്യനിരയിൽ ഒരുപാട് ആശങ്കകൾ ഞാൻ കാണുന്നു, ആ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ടീം വലിയ രീതിയില്‍ ബുദ്ധിമുട്ടും.പ്രത്യേകിച്ച് പ്രഷർ ഗെയിമുകളിൽ, സമ്മർദ്ദ ഗെയിമുകളിൽ പരീക്ഷണം നടത്തരുത്.ഓപ്പണർമാരിൽ നിന്ന് വളരെ വ്യത്യസ്തമാണ്, മധ്യനിരയിൽ കളിക്കാന്‍.അതിനാല്‍ ഇതിനു പോംവഴി എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം.”ക്രിക്കറ്റ് ബസു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ യുവരാജ് പറഞ്ഞു.