ബെർണാഡോ സിൽവ : മിഡ്ഫീൽഡർ പുതിയ മാഞ്ചസ്റ്റർ സിറ്റി കരാർ പരിഗണിക്കുന്നു
മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ബെർണാഡോ സിൽവ ബാഴ്‌സലോണയിലേക്കുള്ള നീക്കം പരാജയപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി അദ്ദേഹം കരാര്‍ നീട്ടാനുള്ള സാധ്യത ഇപ്പോള്‍ വളരെ അധികം വര്‍ധിച്ചിരിക്കുന്നു.താരത്തിനു സിറ്റിയുടെ ഓഫീസ് പുതുക്കിയ കരാര്‍ അയച്ചു കഴിഞ്ഞിരിക്കുന്നു.ബാഴ്‌സലോണ പോർച്ചുഗീസ് മിഡ്‌ഫീൽഡറുടെ പിന്നില്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.

നിലവിലെ ബാഴ്സയുടെ വില്ലന്‍ സാമ്പത്തിക പിരിമുറുക്കം ആണ്.ഇതുവരെ ഔപചാരിക ബിഡ് സമർപ്പിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല.ഈ വേനൽക്കാലത്ത് ബാഴ്‌സലോണ ഇൽകെ ഗുണ്ടോഗനെയും ഇനിഗോ മാർട്ടിനെസിനെയും സൗജന്യ ട്രാൻസ്ഫറുകളിലും ഓറിയോൾ റോമിയുവിനെ 3.4 മില്യൺ യൂറോക്കും ആണ് സൈന്‍ ചെയ്തിട്ടുള്ളത്.എന്നിട്ട് പോലും എല്ലാ താരങ്ങളെയും റെജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.വിറ്റര്‍ റോക്കിനെ സൈന്‍ ചെയ്തു എങ്കിലും റെജിസ്റ്റര്‍ ചെയ്യാനുള്ള ഒരേയൊരു ബുദ്ധിമുട്ട് കാരണം അദ്ദേഹത്തിനെ വിന്‍റെര്‍ ട്രാന്‍സ്ഫറില്‍ കൊണ്ടുവരാന്‍ ആണ് ബാഴ്സലോണ ഉദ്ദേശിച്ചിരിക്കുന്നത്.ഈ ഒരു അവസ്ഥയില്‍ സില്‍വ ബാഴ്സക്ക് കിട്ടാക്കനി തന്നെ ആണ്.നിലവിലെ സാഹചര്യം അനുസരിച്ച് സില്‍വ സിറ്റിയില്‍ തുടരാന്‍ തന്നെ ആണ് സാധ്യത.താരം എത്രയും പെട്ടെന്ന് കരാര്‍ പുതുക്കാന്‍ സമ്മതിക്കും എന്ന് സിറ്റിയും കരുതുന്നു.