പാകിസ്ഥാൻ ടീം ചീഫ് സെലക്ടറായി ഇൻസമാം ഉൾ ഹഖ് ചുമതലയേൽക്കും
മുൻ ടെസ്റ്റ് ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് പാകിസ്ഥാൻ ടീം ചീഫ് സെലക്ടറായി ചുമതലയേൽക്കും, ഡയറക്ടർ മിക്കി ആർതറും ഹെഡ് കോച്ച് ഗ്രാന്റ് ബ്രാഡ്‌ബേണും ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായി തുടരുമോ എന്നത് അടുത്ത ആഴ്ചയോടെ അറിയാനാകും. 2016 നും 2019 നും ഇടയിൽ ഈ സ്ഥാനം വഹിച്ചതിന് ശേഷം ഇൻസമാം വീണ്ടും പാക്ക് ടീമിന്‍റെ തലപ്പത്തേക്ക് എത്താന്‍ വളരെ ഏറെ ആഗ്രഹിച്ചിരുന്നു.

മുന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ തലവനായ നജാം സേത്തിയുടെ കാലത്ത് പുതിയ രൂപത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കപ്പെട്ടിരുന്നു.ടീം ഡയറക്ടറും മുഖ്യ പരിശീലകനും പാനലില്‍ ഉള്‍പ്പെടുത്തിയാണ് സേത്തി പുതിയ ഒരു സിസ്റ്റത്തിനു തുടക്കം കുറിച്ചത്.പുതിയ ചെയര്‍മാന്‍ ആയി സാക്ക അഷ്റഫ് ചുമതല ഏറ്റപ്പോള്‍ ഇതിനു മാറ്റം വരുത്തണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.മിസ്ബാ ഉൾ ഹഖ്, ഇൻസമാം, മുഹമ്മദ് ഹഫീസ് എന്നിവരുൾപ്പെടെയുള്ള ക്രിക്കറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ ക്യാപ്റ്റന്‍ ബാബർ അസമുമായി ചര്‍ച്ച നടത്തി വരുകയാണ്.ചര്‍ച്ച പൂര്‍ത്തിയായാല്‍ ബോർഡ് ചെയർമാൻ സക്ക അഷ്‌റഫിന് മിസ്ബ തന്റെ ശുപാർശ നൽകും.