സാവിക്ക് നെയ്മറെ വേണ്ട ; പിഎസ്ജിയുടെ ലോണ്‍ ഓപ്ഷന്‍ നിരിസിച്ച് ബാഴ്സലോണ
ഒസ്മാൻ ഡെംബെലെയെ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് കൊടുക്കുന്ന കരാറിൽ നെയ്മറെ ലോണിൽ ലഭിക്കാനുള്ള അവസരം ബാഴ്‌സലോണ മാനേജർ സാവി നിരസിച്ചതായി റിപ്പോർട്ട്. തന്റെ മുൻ സഹതാരത്തിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ സ്പെയിൻകാരന് താൽപ്പര്യമില്ല. ലെഫ്റ്റ് വിങ്ങില്‍ ഇപ്പോഴും ബാഴ്സ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട് എങ്കിലും യുവ താരങ്ങള്‍ ആയ അബ്ദെ എസൽസൗലി , അന്‍സു ഫാട്ടി എന്നിവര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു സാവി.

സാവി ക്യാപ്റ്റന്‍ ആയി നേടിയ അവസാന ചാമ്പ്യന്‍സ് ലീഗ് കിരീടം 2015 ല്‍ ബാഴ്സക്ക് ഒപ്പം ആയിരുന്നു.ആ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍,സെമി ഫൈനല്‍ മത്സരങ്ങളില്‍ എല്ലാം നെയ്മര്‍ ബാഴ്സക്ക് വേണ്ടി സ്കോര്‍ ചെയ്തിട്ടുണ്ട്.കൂടാതെ ഒരു പ്ലേയര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ മികച്ച സീസണും അത് തന്നെ ആയിരുന്നു.നെയ്മറെ സൈന്‍ ചെയ്യാനുള്ള അവസരം നിഷേധിച്ചു എങ്കിലും താരം തന്‍റെ ഒരു മികച്ച സുഹൃത്ത് ആണ് എന്നും തന്‍റെ പ്ലാനില്‍ അദേഹത്തെ ഉള്‍പ്പെടുത്തുന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യം ആണ് എന്നും സാവി മാനേജ്മെന്റിനെ അറിയിച്ചു.