EPL 2022 European Football Foot Ball International Football Top News

സമനിലയില്‍ പിരിഞ്ഞ് ചെല്‍സിയും ഡോര്‍ട്ടുമുണ്ടും

August 3, 2023

സമനിലയില്‍ പിരിഞ്ഞ് ചെല്‍സിയും ഡോര്‍ട്ടുമുണ്ടും

ബോറൂസിയയുമായി ഇന്ന്  രാവിലെ നടന്ന പ്രീ സീസന്‍ മത്സരത്തില്‍ ചെല്‍സി സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോള്‍ വീധം നേടി.മത്സരത്തിന്‍റെ അവസാന പത്തു മിനുട്ടില്‍ ആണ് രണ്ടു ഗോളുകളും പിറന്നത്.ബോറൂസിയക്ക് വേണ്ടി മാരിയസ് വോള്‍ഫ് ഗോള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ സമനില ഗോള്‍ പിറന്നത് 89 ആം മിനുട്ടില്‍ മേസന്‍ ബര്‍ട്ട്സോയുടെ ബൂട്ടില്‍ നിന്നായിരുന്നു.പ്രീ സീസന്‍ പൂര്‍ത്തിയാക്കിയ ചെല്‍സി അടുത്ത മത്സരത്തില്‍ പ്രീമിയര്‍ ലീഗ് കാമ്പെയിനില്‍ ലിവര്‍പൂളിനെ ആണ് നേരിടാന്‍ പോകുന്നത്.

മറ്റൊരു പ്രീസീസന്‍ സൗഹൃദ മത്സരത്തില്‍ ലാലിഗ ടീമുകള്‍ ആയ അത്ലറ്റിക്കോ മാഡ്രിഡ്‌ റയല്‍ സോസിദാദുമായി സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും പ്രതിരോധത്തില്‍ ഊന്നിയായിരുന്നു കളിച്ചത്.80 ആം മിനുട്ടില്‍ അത്ലറ്റിക്കോക്ക് ലീഡ് നേടി കൊടുക്കാനുള്ള ഒരു മികച്ച അവസരം മുന്‍ ബാഴ്സ താരമായ മെംഫിസ് ഡീപെയ് പാഴാക്കിയത് അവര്‍ക്ക് ഒരു വലിയ തിരിച്ചടിയായി.പ്രമുഖ ലാലിഗ ക്ലബുകള്‍ ആയ ബാഴ്സലോണ,റയല്‍ മാഡ്രിഡ്‌ തങ്ങളുടെ പ്രീ സീസന്‍ പൂര്‍ത്തിയാക്കി അമേരിക്കയില്‍ നിന്ന് തിരികെ സ്പെയിനിലേക്ക് എത്തിയപ്പോള്‍ അത്ലറ്റിക്കോക്ക് അവിടെ ഒരു മത്സരം കൂടിയുണ്ട്.കാലിഫോര്‍ണിയയില്‍ വെച്ച് സെവിയ്യയെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ് അവര്‍.

Leave a comment