EPL 2022 European Football Foot Ball International Football Top News

എമിറേറ്റ്‌സ് കപ്പ്‌ ; ആഴ്സണലിന് ഇത്തവണ എതിരാളി മൊണാക്കോ

August 2, 2023

എമിറേറ്റ്‌സ് കപ്പ്‌ ; ആഴ്സണലിന് ഇത്തവണ എതിരാളി മൊണാക്കോ

അമേരിക്കന്‍ പ്രീ സീസന്‍ ഫ്രണ്ട്ലി ടൂര്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിയ ആഴ്സണല്‍ ലീഗ് 1 വമ്പൻമാരായ മൊണാക്കോയേ എമിറേറ്റ്‌സ് കപ്പില്‍ ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് മത്സരം.ഈ സീസണില്‍ ആദ്യമായി എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് ആഴ്സനല്‍ ടീം.

Arsenal vs AS Monaco Preview: Prediction, Team News & Lineups

ഗണ്ണേഴ്‌സ് കഴിഞ്ഞ വർഷം സെവിയ്യയെ 6-0 ന് തകർത്ത് ആണ് എമിറേറ്റ്‌സ്  കപ്പ്‌ നേടിയത്. യുണൈട്ടഡിനെതിരെ പ്രീ സീസന്‍ മത്സരത്തില്‍ പരാജയപ്പെട്ടു എങ്കിലും തൊട്ടടുത്ത മത്സരത്തില്‍ ബാഴ്സക്കെതിരെ വളരെ മികച്ച പ്രകടനം ആണ് ആഴ്സണല്‍ ടീം പുറത്ത് എടുത്തത്‌.കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടക്ക് പ്രീമിയര്‍ ലീഗ് കപ്പ്‌ നഷ്ട്ടപ്പെട്ട ആഴ്സണല്‍ ഈ സീസണില്‍ പ്രീമിയര്‍ ലീഗ് നെടാനുല്ല്ല ലക്ഷ്യത്തില്‍ ആണ്.കൈ ഹാവെർട്സ്, ഡെക്ലാൻ റൈസ്, ജൂറിയൻ ടിംബർ എന്നിങ്ങനെ ഹൈ പ്രൊഫൈല്‍ സൈനിങ്ങുകള്‍ അനേകം അവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Leave a comment