വനിതാ ലോകകപ്പ്: ബ്രസീലിനെതിരെ ഫ്രാൻസിന് വിജയം
ശനിയാഴ്ച ബ്രിസ്ബേനിലെ ലാങ് പാർക്കിൽ നടന്ന മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയം. കഴിഞ്ഞ ഞായറാഴ്ച ജമൈക്കയ്ക്കെതിരെ 0-0ന് സമനില വഴങ്ങിയതിന് ശേഷം ഫ്രഞ്ചുകാർക്ക് ഇന്ന് തകർപ്പൻ പ്രകടനം ആണ് നടത്തിയത്.
ആദ്യ ഗോൾ പിറന്നത് പതിനേഴാം മിനിറ്റിൽ ആയിരുന്നു. ഇതോടെ ഫ്രാൻസ് ആദ്യ ലീഡ് നേടി. ഈ ലീഡ് ആദ്യ പകുതിവരെ അവർ നിലനിർത്തി. രണ്ടാം പകുതിയിൽ ബ്രസീൽ സമനില ഗോൾ നേടി. പിന്നീട് ഫ്രാൻസ് നായകൻ വെൻഡി റെനാർഡിന്റെ ഹെഡർ വിജയം നേടിക്കൊടുത്തു.യൂജെനി ലെ സോമർ ആണ് ആദ്യ ഗോൾ നേടിയത്.






































