ബാഴ്സയെ തകര്‍ത്ത് ആഴ്സണല്‍ !!!!!
സോഫി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സൗഹൃദ മത്സരത്തിൽ ബാഴ്സലോണയെ 5-3ന് തോൽപ്പിച്ച് ആഴ്സണൽ തങ്ങളുടെ പ്രീസീസൺ പര്യടനത്തിൽ ഗംഭീരമായ തിരിച്ചുവരവ് നടത്തി.താരങ്ങള്‍ക്ക് അസ്വാസ്ഥം മൂലം യുവേക്കെതിരെ കളിക്കാതിരുന്ന ബാഴ്സയുടെ ആദ്യ പ്രീ സീസന് പോരാട്ടം ആയിരുന്നു ഇത്.ബാഴ്സയുടെ പ്രതിരോധതിനെ നല്ല രീതിയില്‍ പരീക്ഷിച്ച ആഴ്സണല്‍ ഫോര്‍വേഡ് നിര ശരാശരിയില്‍ താഴെയുള്ള പ്രകടനം ആണ് കാഴ്ച്ചവെച്ചത്.
റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ഏഴാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ബാഴ്സ ലീഡ് നേടി എങ്കിലും ആഴ്സണല്‍ അതിനുള്ള മറുപടി അപ്പോള്‍ തന്നെ നല്കി.ബുക്കായോ സാക്ക,കായി ഹാവേര്‍ട്ട്സ് , ഫാബിയോ ഫിയേര എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ട്രോസാര്‍ഡ് രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ വീതം നേടി.ബാഴ്സക്ക് വേണ്ടി റഫീഞ്ഞയും ഫെറാന്‍ ടോറസും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.അടുത്ത സൗഹൃദ മത്സരത്തില്‍ ബാഴ്സലോണ നേരിടാന്‍ പോകുന്നത് റയല്‍ മാഡ്രിഡിനെ ആണ്.ഇന്നത്തെ ടീമിന്റെ പ്രകടനത്തില്‍ മാനേജര്‍ സാവി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.അടുത്ത മത്സരം ആവുമ്പോഴേക്കും പ്രതിരോധത്തിലെ പാളിച്ചകള്‍ക്ക് മറുപടി കണ്ടെത്തിയില്ല എങ്കില്‍ ഇതിലും വലിയ മാര്‍ജിനില്‍ ഉള്ള തോല്‍വി ബാഴ്സക്ക് നേരിടേണ്ടി വരും.






































