ഇരട്ട ഗോളില്‍ ചെകുത്താന്‍മാരെ മുക്കി റോയല്‍ മാഡ്രിഡ് !!!!
ടെക്സാസ് എന്‍.എര്‍.ജി സ്റ്റേഡിയത്തില്‍ നടന്ന പ്രീ സീസന്‍ മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു.പ്രീ സീസണില്‍ ഇത് അവരുടെ തുടര്‍ച്ചയായ രണ്ടാം ജയം ആണ്.ആഴ്സണലിനെ തോല്‍പ്പിച്ച് വര്‍ധിച്ച ആവേശത്തോടെ പിച്ചിലേക്ക് എത്തിയ മാഞ്ചസ്റ്റര്‍ വളരെ നിരാശാജനകമായ പ്രകടനം ആണ് പുറത്തെടുത്തത്.
തങ്ങളുടെ രണ്ടു സമ്മര്‍ സൈനിങ്ങുകളും ഗോള്‍ നേടി എന്ന ആനന്ദത്തില്‍ ആണ് മാഡ്രിഡ്.ആറാം മിനുട്ടില്‍ ജൂഡ് ഒരു ചിപ്പ് ഗോളിലൂടെയും 90 ആം മിനുട്ടില്‍ ജോസേലു ഒരു ബൈസൈക്കിള്‍ കിക്കിലൂടെയും ഗോള്‍ കണ്ടെത്തിയിരുന്നു.വിജയം റയലിന്‍റെ ആത്മവിശ്വാസം വളരെ അധികം വര്‍ധിപ്പിക്കുന്നു.അടുത്ത സൗഹൃദ മത്സരത്തില്‍ അവര്‍ നേരിടാന്‍ പോകുന്നത് ചിര വൈരികള്‍ ആയ ബാഴ്സലോണയേ ആണ്.ഈ മാസാവാസാനം ബോറൂസിയക്കെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.ഒരു ക്ലാസിക്ക് നമ്പര്‍ 9 ഇന്‍റെ അഭാവം തങ്ങള്‍ക്ക് ഉണ്ട് എന്ന് പിച്ചില്‍ റെഡ് ഡെവിള്‍സ് തെളിയിച്ച മത്സരം കൂടി ആണിത്.






































