EPL 2022 European Football Foot Ball International Football Top News

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തി സിറ്റി

July 27, 2023

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തി സിറ്റി

ബുധനാഴ്ച ജപ്പാനിലെ ടോക്കിയോയിൽ നടന്ന പ്രീസീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെ 2-1 ന് മാഞ്ചസ്റ്റർ സിറ്റി വിജയം നേടി.സിറ്റിയുടെ  അക്കാഡമി ബിരുദധാരിയായ ജെയിംസ് മക്കാറ്റി, മാഞ്ചസ്റ്ററിന്   വേണ്ടി സ്‌കോറിംഗ് തുറന്നു.ബയേണിന്റെ മാത്തിസ് ടെൽ 81 മിനിറ്റിൽ ഗോള്‍ നേടി കൊണ്ട് സ്കോര്‍ സമനിലയില്‍ ആക്കി.

Bayern Munich vs Man City final score, highlights, result as Aymeric  Laporte seals victory for Pep Guardiola's men | Sporting News

 

86 മിനിറ്റിൽ സിറ്റിക്ക് വേണ്ടി വിജയ ഗോള്‍ നേടി ലപോര്‍ട്ടെ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി. ഞായറാഴ്ച യോകോഹാമ എഫ്.മരിനോസിനെതിരെ 5-3ന് വിജയം നേടിയ സിറ്റി ആഗസ്റ്റ് 6-ന് ആഴ്സണലിനെതിരായ കമ്മ്യൂണിറ്റി ഷീൽഡിന് തയ്യാറെടുക്കാൻ മാഞ്ചസ്റ്ററിലേക്ക് മടങ്ങുന്നതിന് മുമ്പ് ശനിയാഴ്ച ദക്ഷിണ കൊറിയയിലെ സിയോളിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിട്ടേക്കും.അതേസമയം, ശനിയാഴ്ച ജപ്പാൻ നാഷണൽ സ്റ്റേഡിയത്തിൽ കവാസാക്കി ഫ്രണ്ടേലിനെ ആണ് അടുത്ത മത്സരത്തില്‍ ബയേണ്‍ നേരിടാന്‍ പോകുന്നത്.

Leave a comment