മയാമിയില്‍ മെസ്സി ഷോ !!!!!!
ഇന്‍റര്‍ മയാമിക്ക് വേണ്ടി യണൽ മെസ്സി തന്റെ ആദ്യ ഗോൾ നേടുന്നതിനായി ലോകം കഴിഞ്ഞ വെള്ളിയാഴ്ച 94 മിനിറ്റ് കാത്തിരുന്നു. അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്‌സിക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ താരം ആദ്യ 22 മിനിറ്റിൽ തന്നെ രണ്ട് ഗോളുകൾ നേടി.ഇന്നലെ ടീമിന്‍റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ മെസ്സിയും ബുസ്ക്കറ്റ്സും ഉണ്ടായിരുന്നു.
എട്ടാം മിനുട്ടില്‍ നിന്ന് ബുസിയുടെ കൈയ്യില്‍ നിന്ന് പാസ് സ്വീകരിച്ച മെസ്സി റീബൗണ്ട് ഷോട്ടിലൂടെ മയാമിക്ക് ലീഡ് നേടി കൊടുത്തു.രണ്ടു ഗോള്‍ നേടിയ താരം നാല് ഗോള്‍ നേടാന്‍ റോബര്‍ട്ട് ടെയ്ലറിന് അസിസ്ട്ടും നല്‍കി.മെസ്സിയെ പോലെ തന്നെ ഇടത് വിങ്ങില്‍ കളിക്കുന്ന ടെയ്ലറും ഇരട്ട ഗോള്‍ കണ്ടെത്തി.84 മിനുട്ടില്‍ പകരക്കാരന്‍ ആയി ഇറങ്ങിയ ക്രിസ്റ്റഫര്‍ മക്കേ റെഡ് കാര്‍ഡ് കണ്ടു പുറത്തായി.മികച്ച പ്രകടനത്തിനു ശേഷം പിച്ചില്‍ നിന്ന് പോകാന്‍ ശ്രമിക്കവേ കാണികളില്‍ ഒരാള്‍ മെസ്സിയുടെ അടുത്തേക്ക് ഓടി എത്തിയത് നാടകീയ നിമിഷങ്ങള്‍ സൃഷ്ട്ടിച്ചു.






































