മാഞ്ചസ്റ്ററിന്റെ രണ്ടാം പ്രീസീസന്‍ മത്സരം ഇന്ന് ;എതിരാളി ഫ്രഞ്ച് ക്ലബ് ലിയോണ്‍
രണ്ടാമത്തെ പ്രീ-സീസൺ സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രഞ്ച് പോരാളികള്‍ ആയ ലിയോണ്‍ എഫ്സിയെ നേരിടാന്‍ ഒരുങ്ങുന്നു.യുവ താരങ്ങളുടെ മികവില്‍ ആദ്യ മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചിരുന്നു.ഡച്ച് ക്ലബ് ആയ ദേ ട്രാഫെര്‍സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിട്ടുള്ള വരവാണ് ലിയോണ്‍ .
ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ആറര മണിക്ക് സ്കോട്ടിഷ് ഗ്രൌണ്ട് ആയ മുറെഫീൽഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.കാസെമിറോ, മാർക്കസ് റാഷ്ഫോർഡ്, ഡിയോഗോ ഡലോട്ട്, ലൂക്ക് ഷാ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ വാരാന്ത്യത്തിൽ ടീം കാമ്പില്‍ തിരിച്ചെത്തി എങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തില്‍ ആണിവര്‍.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇവര്‍ കളിക്കാന്‍ സാധ്യതയില്ല.ലീഡ്സിനെതിരെ കളിക്കാന്‍ ഇറങ്ങിയ അതെ ടീമിനെ തന്നെ ആയിരിക്കും ടെന്‍ ഹാഗ് ഇന്നും പരീക്ഷിക്കാന്‍ പോകുന്നത്.






































